Maanattuninnum

മാനത്തുനിന്നും
Year
Language

മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു
പൂനിലാബിന്ദുവോ തൂമഞ്ഞു തുള്ളിയോ?
അജ്ഞാത ദേവിതൻ തിരുരൂപമോ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു

ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ
ദിവ്യാനുഭൂതിതൻ നാദങ്ങളായീ (ഏകാന്തമാം..)
ആനാദവീചിയിൽ നർത്തനമാടാൻ
സങ്കൽപദേവതെ നീ വരില്ലേ?
മാനത്തു നിന്നും വഴി തെറ്റി വന്നൊരു
മാണിക്യമുത്തെന്റെ മുന്നിൽ വീണു

മാനസവേദിതൻ വാതായനങ്ങളിൽ
നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (മാനസ..)
എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ
എന്നും നിനക്കായ്‌ ഞാൻ കാതിരിപ്പൂ.. (മാനത്തു..)

mānattu ninnuṁ vaḻi tĕṭri vannŏru
māṇikyamuttĕnṟĕ munnil vīṇu
pūnilābinduvo tūmaññu tuḽḽiyo?
ajñāda devidan dirurūbamo?
mānattu ninnuṁ vaḻi tĕṭri vannŏru
māṇikyamuttĕnṟĕ munnil vīṇu

egāndamāṁ ĕnṟĕ svapnaṅṅaḽedo
divyānubhūdidan nādaṅṅaḽāyī (egāndamāṁ..)
ānādavīsiyil narttanamāḍān
saṅgalbadevadĕ nī varille?
mānattu ninnuṁ vaḻi tĕṭri vannŏru
māṇikyamuttĕnṟĕ munnil vīṇu

mānasavedidan vādāyanaṅṅaḽil
nin mukhaṁ kaṇḍu ñān korittariccu (mānasa..)
ĕn ātmadandriyil rāgamuṇarttān
ĕnnuṁ ninakkāy‌ ñān kādirippū.. (mānattu..)