മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിന്നുള്ളിലാണു ദൈവം
മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിന്നുള്ളിലാണു ദൈവം
മനസ്സിലെ ദൈവം മനുഷ്യനു നല്‍കിയ
മണിവിളക്കല്ലോ സ്നേഹം
തുടയ്ക്കേണം മിനുക്കേണം തൈലമൊഴിക്കേണം
തിരിയിട്ടുകൊളുത്തേണം നമ്മള്‍ പൊന്നും
തിരിയിട്ടു കൊളുത്തേണം നമ്മള്‍
മാനത്തു ദൈവമില്ല......
കൊടുംകാറ്റു കെടുത്താതെ പടുതിരികത്താതെ
കൊണ്ടുനടക്കേണം നമ്മള്‍ സ്നേഹം
കൊണ്ടുനടക്കേണം സ്നേഹം നമ്മള്‍
അതു മറക്കുമ്പോള്‍ മനസ്സിലെ തിരിയൂതിക്കെടുത്തുവാന്‍
കൂടെനടക്കുന്നു കാലം എന്നും
കൂടെനടക്കുന്നു കാലം
മാനത്തു ദൈവമില്ല......