Maanattu sandhyagoluttiya

മാനത്തു സന്ധ്യകൊളുത്തിയ
Work
Year
Language

മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും
മനസ്സിലോ സ്വപ്നത്തിന്റെ പൊന്‍ വിളക്കും പൊന്‍ തിരിയും
ഇന്നല്ലോ ബക്രീദുപെരുന്നാള്‍ ഇന്നല്ലോ വലിയപെരുന്നാള്‍
തനതന്ത താനതന്ത തനതന്തത്താനീനോ

കോലായില്‍ വിരുന്നുകാരുടെ
കോലാഹലവും കിസ്സകളും
മുറ്റത്തെമുല്ലപ്പന്തലില്‍
അറവനമുട്ടും ഒപ്പനയും

വീട്ടിന്നുള്ളില്‍ സുന്ദരിമാരുടെ
പാട്ടും ചിരിയും കൈകൊട്ടും
ആ.....ആ...
മണിയറയില്‍ മാരന്‍ തൂകിയ
മദനപ്പുഞ്ചിരി മലരുകളും

തെക്കിനിയില്‍ മൊഞ്ചത്തികളുടെ
ചക്കരവാക്കും കളിചിരിയും
മൈലാഞ്ചിച്ചുണ്ടുകള്‍ മൊഴിയും
കുയിലൊച്ചകളും കുസൃതികളും

mānattu sandhyagŏḽuttiya mattāppuṁ pūttiriyuṁ
manassilo svapnattinṟĕ pŏn viḽakkuṁ pŏn diriyuṁ
innallo bakrīdubĕrunnāḽ innallo valiyabĕrunnāḽ
tanadanda tānadanda tanadandattānīno

kolāyil virunnugāruḍĕ
kolāhalavuṁ kissagaḽuṁ
muṭrattĕmullappandalil
aṟavanamuṭṭuṁ ŏppanayuṁ

vīṭṭinnuḽḽil sundarimāruḍĕ
pāṭṭuṁ siriyuṁ kaigŏṭṭuṁ
ā.....ā...
maṇiyaṟayil māran dūgiya
madanappuñjiri malarugaḽuṁ

tĕkkiniyil mŏñjattigaḽuḍĕ
sakkaravākkuṁ kaḽisiriyuṁ
mailāñjiccuṇḍugaḽ mŏḻiyuṁ
kuyilŏccagaḽuṁ kusṛtigaḽuṁ