Maanattoru pondaaragam

മാനത്തൊരു പൊൻതാരകം
Year
Language

തങ്കത്തുങ്ക തിമി തന്താന താനാ (2)

മാനത്തൊരു പൊന്‍ താരകം
മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ
നിന്‍ മായക്കണ്ണില്‍ മയ്യിട്ട് മയക്കിയില്ലേ
കൈയ്യില്‍ കരിവള തരിവള കിലുകിലെ
ചിരിക്കുമ്പം ഖല്‍ബില്‍ കുളിരല്ലേ
നിനക്കിനി അതിശയ രാവല്ലേ
പുത്തന്‍ ഇശലുകള്‍ പാടണ്ടേ
(മാനത്തൊരു..)

മണിവാതില്‍ ചാരും നേരം മാരിക്കാറ്റേ പോയ് വാ
മധുമാസകോവില്‍ മോഹതേനും കൊണ്ടേ വാ
പതിനാലാം രാവിന്‍ ചന്തം കാണാന്‍ നീയും കൂടെ വാ
പനിനീരും കുളിരും കുഞ്ഞിക്കൈയില്‍ കൊണ്ടെ വാ
അഴകേ മുത്തേ പൊന്നേ മാരന്റെ കൈയ്യ്
തഴുകും തത്തേ നിന്നെ (2)
നാണത്തിന്‍ തട്ടമിട്ട രാവിന്റെ മൊഞ്ചത്തി
ആനന്ദ ബഹറിലെ ഹൂറിയായ് വന്നെത്തി
നെഞ്ചിലുറങ്ങും മുത്തുക്കിളിയായ് പാടാന്‍ നില്ല്
മഞ്ചം നിറയെ പുളകം വാങ്ങാന്‍ നീയും ചെല്ല്
(മാനത്തൊരു..)

മിന്നലൊളിയ്ക്കും പൊന്‍ വള കൊണ്ടൊരു മല്ല്
ആ കണ്ണിലിളക്കം വന്നാലയ്യാ സുല്ല് (2)
കാതിലലുക്ക് കുണുങ്ങും നേരം ചൊല്ല്
മാരന്‍ കാലു പിടിയ്ക്കും വരെയങ്ങനെ നില്ല്
പുഞ്ചിരിയോടെ വരും പതിനാലാം രാവ്
മെല്ലെ കൊഞ്ചിയുറക്കും നേരം നീയൊരു പൂവ്
അഞ്ചിനകം നീയന്നൊരു പൊന്‍ കിനാവ്
നിന്‍ മണി മഞ്ചം നിറയെ വിരിക്കാന്‍ വെള്ളി നിലാവ്

പുലരുമ്പോള്‍ പൂവല്‍ മെയ്യില്‍ പുന്നാരത്തിന്‍ ചോപ്പുമായി
പുതു പൂവേ നീയാ മച്ചില്‍ താനേ നില്‍ക്കുമ്പോള്‍
ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ
മണിമുത്തം തന്നാല്‍ വീണ്ടും നാണം കൊള്ളില്ലേ
മറുകിന്‍ കാണാ ചന്തം മായാത്തൊരീ മനസ്സിന്‍ പൂവല്‍മഞ്ചം
(മറുകിന്‍..)

ആരംഭ പള്ളിക്കൂടം മാരന്റെ പൂന്തോപ്പ്
ആയിരം വര്‍ണ്ണം കാട്ടി മിന്നുന്നൂ മൊഹബ്ബത്ത്
കസ്തൂരി കുളിരാടി നടക്കണ കാലം വന്നൂ
അത്തറു പൂശിയൊരുങ്ങണ നിന്നുടേയാളും വന്നൂ
( മാനത്തൊരു..)

taṅgattuṅga timi tandāna tānā (2)

mānattŏru pŏn dāragaṁ
mañjāḍi maṇiccĕppu tuṟannille
nin māyakkaṇṇil mayyiṭṭ mayakkiyille
kaiyyil karivaḽa tarivaḽa kilugilĕ
sirikkumbaṁ khalbil kuḽiralle
ninakkini adiśaya rāvalle
puttan iśalugaḽ pāḍaṇḍe
(mānattŏru..)

maṇivādil sāruṁ neraṁ mārikkāṭre poy vā
madhumāsagovil mohadenuṁ kŏṇḍe vā
padinālāṁ rāvin sandaṁ kāṇān nīyuṁ kūḍĕ vā
paninīruṁ kuḽiruṁ kuññikkaiyil kŏṇḍĕ vā
aḻage mutte pŏnne māranṟĕ kaiyy
taḻuguṁ tatte ninnĕ (2)
nāṇattin daṭṭamiṭṭa rāvinṟĕ mŏñjatti
ānanda bahaṟilĕ hūṟiyāy vannĕtti
nĕñjiluṟaṅṅuṁ muttukkiḽiyāy pāḍān nill
mañjaṁ niṟayĕ puḽagaṁ vāṅṅān nīyuṁ sĕll
(mānattŏru..)

minnalŏḽiykkuṁ pŏn vaḽa kŏṇḍŏru mall
ā kaṇṇiliḽakkaṁ vannālayyā sull (2)
kādilalukk kuṇuṅṅuṁ neraṁ sŏll
māran kālu piḍiykkuṁ varĕyaṅṅanĕ nill
puñjiriyoḍĕ varuṁ padinālāṁ rāv
mĕllĕ kŏñjiyuṟakkuṁ neraṁ nīyŏru pūv
añjinagaṁ nīyannŏru pŏn kināv
nin maṇi mañjaṁ niṟayĕ virikkān vĕḽḽi nilāv

pularumboḽ pūval mĕyyil punnārattin soppumāyi
pudu pūve nīyā maccil tāne nilkkumboḽ
ŏru pāṭṭuṁ mūḽikkŏṇḍe kūḍĕ poruṁ mārano
maṇimuttaṁ tannāl vīṇḍuṁ nāṇaṁ kŏḽḽille
maṟugin kāṇā sandaṁ māyāttŏrī manassin pūvalmañjaṁ
(maṟugin..)

āraṁbha paḽḽikkūḍaṁ māranṟĕ pūndopp
āyiraṁ varṇṇaṁ kāṭṭi minnunnū mŏhabbatt
kastūri kuḽirāḍi naḍakkaṇa kālaṁ vannū
attaṟu pūśiyŏruṅṅaṇa ninnuḍeyāḽuṁ vannū
( mānattŏru..)