മാനത്തൊരു കാവടിയാട്ടം മാലക്കാവടിയാട്ടം
മനസ്സിൽ താരുണ്യത്തിൻ
മാദകമാം തിരനോട്ടം
(മാനത്തൊരു...)
താഴത്തു ഓഹോ
താഴത്ത് കാറ്റിന്റെ താളമേളം മേളം
ചാരത്തു തരംഗത്തിൻ ചൊല്ലിയാട്ടം ആട്ടം
സാഗരമാം സുന്ദരിയിന്നൊരു സൗന്ദര്യധാമം ധാമം
നീലച്ച വാനത്തിനു മൂകപ്രേമം പ്രേമം പ്രേമം
(മാനത്തൊരു...)
വാരിധി നീയൊരു രാജകുമാരി
വാ തുറന്നാൽ മുത്തു വീഴും രാജകുമാരി
ദൂരദൂരചക്രവാളം നിന്റെ കൊട്ടാരം
പാരിജാതവാടിയിലെ പവിഴക്കൊട്ടാരം
(മാനത്തൊരു...)