Maanatteppenne

മാനത്തെപ്പെണ്ണേ
Year
Language

മാനത്തെ പെണ്ണെ മയിലാഞ്ചി പെണ്ണേ
ഞാനൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
മഴവില്ലിന്‍ നാട്ടില്‍ അഴകിന്റെ വീട്ടില്‍
മാ‍രനെത്തുന്നതിന്നാണോ? മണി
മാരനെത്തുന്നതിന്നാണോ

നിറമുള്ള പന്തല് നീല പന്തല്
നിനക്കായൊരുക്കിയതാരാണ്?
പന്തലിലരിമുല്ല പൂക്കുല തൂക്കി
ചന്തത്തില്‍ ചമയിച്ചതാരാണ്?
നിന്നെ ചന്ദനം തളിക്കണതാരാണ്?
(മാനത്തെ പെണ്ണെ ...)

കടലമ്മ കൊടുത്തൊരു മണിമുത്തു മാല
മണിമുത്തു മാല
കന്നിനിലാവിന്‍ പൂഞ്ചേല
കരളിന്റെ കരളില്‍ കളിയാടും നിന്‍
കല്യാണ ചെറുക്കന്റെ കയ്യിലുണ്ടോ?

നീലക്കടലേ നീരാടും കടലേ
നീയൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
നിന്നുടെ കരയില് വന്നിനിയച്ചന്
പൊന്നരിചോറു കൊടുക്കൂലേ ഞാന്‍
പുന്നാരം പാടിക്കളിക്കൂലേ?

mānattĕ pĕṇṇĕ mayilāñji pĕṇṇe
ñānŏnnu sodiccāl sŏllūle
maḻavillin nāṭṭil aḻaginṟĕ vīṭṭil
māranĕttunnadinnāṇo? maṇi
māranĕttunnadinnāṇo

niṟamuḽḽa pandal nīla pandal
ninakkāyŏrukkiyadārāṇ?
pandalilarimulla pūkkula tūkki
sandattil samayiccadārāṇ?
ninnĕ sandanaṁ taḽikkaṇadārāṇ?
(mānattĕ pĕṇṇĕ ...)

kaḍalamma kŏḍuttŏru maṇimuttu māla
maṇimuttu māla
kanninilāvin pūñjela
karaḽinṟĕ karaḽil kaḽiyāḍuṁ nin
kalyāṇa sĕṟukkanṟĕ kayyiluṇḍo?

nīlakkaḍale nīrāḍuṁ kaḍale
nīyŏnnu sodiccāl sŏllūle
ninnuḍĕ karayil vanniniyaccan
pŏnnarisoṟu kŏḍukkūle ñān
punnāraṁ pāḍikkaḽikkūle?