Maanatte yamunadan

മാനത്തെ യമുനതന്‍
Work
Year
Language

മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല്‍
മാടിമാടി വിളിക്കുന്നതാരേ നീ
ഓരോരോ കിനാവുകളോളം തുളുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ

വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ
വാസന്തസന്ധ്യയായ് നിന്നു (വാര്‍മഴവില്ലിനാല്‍)
കളിവഞ്ചിയേറി കവിതയും മൂളി
കാണാന്‍ കാമുകന്‍ വന്നീടുന്നു
ഓരോരോ കിനാവുകളോളം തുളുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ

പാതിരാമുല്ലകള്‍ മോതിരം മാറുന്ന
പാലൊളിപ്പന്തലിന്‍ താഴെ (പാതിരാ)
മണിവീണ മീട്ടി കൈത്തിരി നീട്ടി
മാരന്‍ കാണുവാന്‍ വന്നീടും
മാരന്‍ കാണുവാന്‍ വന്നീടും (മാനത്തെ)

mānattĕ yamunadan māṇikyappaḍaviṅgal
māḍimāḍi viḽikkunnadāre nī
ororo kināvugaḽoḽaṁ tuḽumboḻuṁ
oḍiyoḍiyoḍiyĕttuṁ māranĕ

vārmaḻavillināl vīṇayuṁ mīṭṭi nī
vāsandasandhyayāy ninnu (vārmaḻavillināl)
kaḽivañjiyeṟi kavidayuṁ mūḽi
kāṇān kāmugan vannīḍunnu
ororo kināvugaḽoḽaṁ tuḽumboḻuṁ
oḍiyoḍiyoḍiyĕttuṁ māranĕ

pādirāmullagaḽ modiraṁ māṟunna
pālŏḽippandalin dāḻĕ (pādirā)
maṇivīṇa mīṭṭi kaittiri nīṭṭi
māran kāṇuvān vannīḍuṁ
māran kāṇuvān vannīḍuṁ (mānattĕ)