Maanatte tattaanre

മാനത്തെ തട്ടാന്റെ
Work
Year
Language

മാനത്തെ തട്ടാന്റെ മണിമാല
മാറത്ത് ഞാന്‍ ചാര്‍ത്തുന്നൂ
പൊന്‍‌കിനാവിന്‍ മിന്നുമാല
സങ്കല്‌പ നക്ഷത്രക്കല്ലുമാല

(മാനത്തെ...)

വിണ്ണിന്റെ മക്കളാം സുന്ദരിമാര്‍
വീണ്ടും വീണ്ടും കൈനീട്ടി
മണ്ണിന്റെ മാറത്ത് മോഹിച്ചിരിക്കുന്ന
കണ്മണിയ്‌ക്കായുള്ള താലിമാല

(മാനത്തെ...)

ഓമല്‍ക്കഴുത്തിനു കൊരലാരം
പോര്‍മുലക്കച്ചമേല്‍ പൂണാരം
ഓരോ കയ്യും ഞാന്‍ നീട്ടിയ നേരത്ത്
മഴവില്ലിന്‍ മണിവള മുത്തുവള

(മാനത്തെ...)

mānattĕ taṭṭānṟĕ maṇimāla
māṟatt ñān sārttunnū
pŏn‌kināvin minnumāla
saṅgal‌pa nakṣatrakkallumāla

(mānattĕ...)

viṇṇinṟĕ makkaḽāṁ sundarimār
vīṇḍuṁ vīṇḍuṁ kainīṭṭi
maṇṇinṟĕ māṟatt mohiccirikkunna
kaṇmaṇiy‌kkāyuḽḽa tālimāla

(mānattĕ...)

omalkkaḻuttinu kŏralāraṁ
pormulakkaccamel pūṇāraṁ
oro kayyuṁ ñān nīṭṭiya neratt
maḻavillin maṇivaḽa muttuvaḽa

(mānattĕ...)