ജിന്ദാരെ ഹയ്യ ജിന്ദാരെ ഹയ്യ
ജിന്ദാരെ ജിന്ദക ഹയ്യാ ജിന്ദാരെ (ജിന്ദാരെ..)
മാനത്തെ പൂമരക്കാട്ടില്
മാമാങ്കം കാണാൻ പോകും
മാടപ്പിറാവേ മണിപ്പിറാവേ
മാടപ്പിറാവേ മണിപ്പിറാവേ (മാനത്തെ..)
മലയോരം ഉരങ്ങു ഉണർന്നൂ
മഴവില്ലുകൾ വന്നു നിരന്നു
താഴെ നിന്നു തഴുകിടാൻ പോരൂ
താഴെ നിന്നു തഴുകിടാൻ പോരൂ (മലയോരം..)
കാട്ടുതത്തകൾ കുരവയിട്ടു
കാട്ടരുവികൾ കുമ്മിയടിച്ചു
താമരക്കൈ കൊട്ടി താളം ചവിട്ടുവാൻ
മാനത്തെ പെണ്ണേ പോരൂ
ആയിന്നാരോ ആയിന്നാരോ
ആയിന്നാരോ ആയിന്നാരോ (മാനത്തെ...)
പളുങ്കുമണിച്ചോലയിൽ
പനിനീർ ചോലയിൽ
നീരാടിപ്പാടണ പെണ്ണേ
കുളിരുകൾ തൂവുന്ന കുഞ്ഞലക്കൈകളിൽ
നീന്തിത്തുടിക്കുമെൻ പെണ്ണേ
കാട്ടുപെണ്ണേ കറുത്ത പെണ്ണേ
കല്യാണപ്പെണ്ണേ കന്നിപ്പെണ്ണേ (മാനത്തെ.....)