Maanatte maamayile

മാനത്തെ മാമയിലെ
Year
Language

മാനത്തേ മാമയിലേ പീലിക്കതിരുണ്ടോ?
രാത്തിങ്കള്‍ തോളത്തെ വെണ്ണക്കുടം കണ്ടോ?
കുഞ്ഞിളം ചുണ്ടിലെപ്പാട്ടുമായ് കുസൃതിക്കുറുമ്പുമായ്
മായക്കണ്ണന്‍ മനസ്സിനുള്ളില്‍ വിരുന്നുവരും

ആലിലക്കണ്ണെഴുതാന്‍ അഞ്ജനം വേണം
നെറുകില്‍ ചാര്‍ത്തുവാന്‍ ചന്ദനം വേണം
താമരക്കൈവിരലില്‍ മോതിരം വേണം
തരളം പാടുവാന്‍ വേണുവും വേണം
പൊന്‍‌വേണുവും വേണം

ആയിരം പരിഭവങ്ങള്‍ മായ്ക്കുകയില്ലേ?
അഴകിന്‍ കതിരായ് നീ പുഞ്ചിരിക്കില്ലേ?
മാറിലൊരമ്പിളിപോല്‍ മയങ്ങുകില്ലേ?
മനസ്സില്‍ തിരുമധുരം നീപകരില്ലേ?
നീ പകരില്ലേ?

mānatte māmayile pīlikkadiruṇḍo?
rāttiṅgaḽ toḽattĕ vĕṇṇakkuḍaṁ kaṇḍo?
kuññiḽaṁ suṇḍilĕppāṭṭumāy kusṛtikkuṟumbumāy
māyakkaṇṇan manassinuḽḽil virunnuvaruṁ

ālilakkaṇṇĕḻudān añjanaṁ veṇaṁ
nĕṟugil sārttuvān sandanaṁ veṇaṁ
tāmarakkaiviralil modiraṁ veṇaṁ
taraḽaṁ pāḍuvān veṇuvuṁ veṇaṁ
pŏn‌veṇuvuṁ veṇaṁ

āyiraṁ paribhavaṅṅaḽ māykkugayille?
aḻagin kadirāy nī puñjirikkille?
māṟilŏrambiḽibol mayaṅṅugille?
manassil tirumadhuraṁ nībagarille?
nī pagarille?