മാനത്തമ്പിളി മണ്ണിൽ മാൻ മിഴി
മരമടി തുടിതാളം തകൃതോം
കാഞ്ഞ വയറ്റിൽ കള്ളു തെളക്കണ
കലപില പൊടിപൂരം തിമൃതോം
കരിമേഘക്കാള തൻ പുറമേറി പൂട്ടുവാനാരാനും പോരാനുണ്ടോ
കരിമേഘക്കാള തൻ പുറമേറി പൂട്ടുവാൻ
വേറേ ചുണയുള്ളോരാൺ കുഞ്ഞുണ്ടോ
(മാനത്തമ്പിളി....)
വരണ്ട മണ്ണിലു കെളകെളക്കണ മാക്കോതേ പൊന്നു മാക്കോതേ
നിന്റെ വെയർപ്പുമുത്തിനു വെല പറഞ്ഞവനാരെടാ കോനാരേ
കരളിലിത്തിരി എരിവരയ്ക്കടീ കാന്താരീ കുഞ്ഞു കാന്താരീ
നിന്റെ പൊക പൊകക്കെടീ അടിപൊളിക്കടീ ഉത്സവനാളല്ലെ
മുത്തേ മുല്ലേ മൊഹബ്ബത്തിൻ തെല്ലേ
ബേജാറാക്കീടല്ലേ നമ്മളെ ബേജാറാക്കീടല്ലേ
(മാനത്തമ്പിളി....)
തലപ്പൊലയിയും പടിപ്പുരയിലെ തമ്പ്രാനും പൊന്നു തമ്പ്രാനും
നമ്മിൽ ചുറുചുറുങ്ങനെ ചുവടു വെച്ചെന്തേ തകൃതി തുള്ളാട്ടം
ഒരു തുടമുള്ളിൽ ഇരമ്പി ചെന്നാൽ മാളോരും മേലേ ഉടയോരും
പിന്നെ ജാതിമതങ്ങളും അയിത്തവുമില്ലെടീ കള്ളിനു കുഞ്ഞാവേ
ആടടീ ആട് പാടടീ പാട്
ഇന്നു പെരുന്നാളല്ലേ ഓ... ഇന്നു പെരുന്നാളല്ലേ
(മാനത്തമ്പിളി....)