Maanattaare

മാനത്താരെ
Year
Language

മാനത്താരേ വിത്തെറിഞ്ഞു മുത്തെറിഞ്ഞു പെണ്ണേ
മുത്തുവിളഞ്ഞാല്‍ കൊയ്തെടുക്കണ കത്തികണ്ടോ പെണ്ണേ
ചന്ദിരക്കല പൊന്നുകെട്ടിയ കത്തികണ്ടോ മേലെ
മിന്നലാട്ടം മിന്നിനിക്കണ കത്തികണ്ടോ മേലെ
മാരന്‍ വന്നുപോയോ മാലതന്നുപോയോ
മാലതന്നനേരം നാണം വന്നുപോയോ
ധിംതകതകധിം തകതകധിം ധിംതകതകധിം

കോലമലമേലെ നീലമയിലാട്ടം നീലമയിലാട്ടം പീലിവിരിച്ചാട്ടം
ഓലമുടിത്തുമ്പില്‍ കുരുവിയൂഞ്ഞാലാട്ടം ആമരവില്ലാലെ ഏനൊരമ്പെയ്തോട്ടെ
മയിലേ പൊന്മയിലേ ആട്ടമാടാന്‍ വായോ കുയിലേ പൂങ്കുയിലേ പാട്ടുപാടാന്‍ വായോ

പോതിയമ്മ വാഴും കാവിലിന്നു തെയ്യം ഓലമുടിക്കോലം ചെണ്ടമേളം താളം
തെച്ചിമാലമാറില്‍ ഒടവാളുകയ്യില്‍ ചോത്തിരികള്‍ കുത്തി തുള്ളിവരും തെയ്യം
കിളിയേ പൈങ്കിളിയേ തെയ്യം കാണാന്‍ പോണ്ടേ? പെണ്ണേ കണ്ണേ കൂട്ടിന്നാരും വേണ്ടേ?

mānattāre vittĕṟiññu muttĕṟiññu pĕṇṇe
muttuviḽaññāl kŏydĕḍukkaṇa kattigaṇḍo pĕṇṇe
sandirakkala pŏnnugĕṭṭiya kattigaṇḍo melĕ
minnalāṭṭaṁ minninikkaṇa kattigaṇḍo melĕ
māran vannuboyo māladannuboyo
māladannaneraṁ nāṇaṁ vannuboyo
dhiṁtagadagadhiṁ tagadagadhiṁ dhiṁtagadagadhiṁ

kolamalamelĕ nīlamayilāṭṭaṁ nīlamayilāṭṭaṁ pīliviriccāṭṭaṁ
olamuḍittumbil kuruviyūññālāṭṭaṁ āmaravillālĕ enŏrambĕydoṭṭĕ
mayile pŏnmayile āṭṭamāḍān vāyo kuyile pūṅguyile pāṭṭubāḍān vāyo

podiyamma vāḻuṁ kāvilinnu tĕyyaṁ olamuḍikkolaṁ sĕṇḍameḽaṁ tāḽaṁ
tĕccimālamāṟil ŏḍavāḽugayyil sottirigaḽ kutti tuḽḽivaruṁ tĕyyaṁ
kiḽiye paiṅgiḽiye tĕyyaṁ kāṇān poṇḍe? pĕṇṇe kaṇṇe kūṭṭinnāruṁ veṇḍe?