Maanatt taarannal

മാനത്ത് താരങ്ങള്‍
Year
Language

മാനത്തു താരങ്ങൾ പുഞ്ചിരിച്ചു
താഴത്തു താഴ്വര പൂത്തുനിന്നു
പ്രാണനിൽ ഗാനം തുളുമ്പിവന്നു
പൌർണ്ണമീ രാവതു കണ്ടുനിന്നു (മാനത്തു)

ഉടയുന്നൂ...
സങ്കൽ‌പ്പം
തകരുന്നൂ..
സങ്കേതം
എവിടെപ്പോയ്
നിറമുള്ള സ്വപ്നഭൂമീ
വാഗ്ദത്തഭൂമീ (മാനത്തു)

നൊമ്പരങ്ങൾ കോർത്ത് കോർത്ത്
നെഞ്ചുരുക്കി പാട്ടുതിർത്ത് (നൊമ്പരങ്ങൾ)
പമ്പരമായ് പാഴ്വഴിയിൽ
കറങ്ങിയെത്തി
കൂരയില്ല കൂട്ടരില്ല
കൂട്ടിവെയ്ക്കാനൊന്നുമില്ല
കൂരിരുട്ടിൻ പാതയിലെ പാട്ടുകാർ ഞങ്ങൾ(മാനത്ത്)

പരുത്തപരുത്ത മണ്ണു മാത്രം
പരിഭവിച്ചിരിയ്ക്കാതെ
ഇരവിൽ ഞങ്ങൾക്കുറങ്ങുവാൻ
ഇടമൊരുക്കീ
സപ്രമഞ്ചക്കട്ടിൽ വേണ്ട
പട്ടുമെത്ത വിരിയ്ക്കേണ്ട (സപ്രമഞ്ച)
മട്ടുപ്പാവും മേടയുമൊരു വാടകവീട്
(മാനത്ത്)

mānattu tāraṅṅaḽ puñjiriccu
tāḻattu tāḻvara pūttuninnu
prāṇanil gānaṁ tuḽumbivannu
paൌrṇṇamī rāvadu kaṇḍuninnu (mānattu)

uḍayunnū...
saṅgal‌ppaṁ
tagarunnū..
saṅgedaṁ
ĕviḍĕppoy
niṟamuḽḽa svapnabhūmī
vāgdattabhūmī (mānattu)

nŏmbaraṅṅaḽ kortt kortt
nĕñjurukki pāṭṭudirtt (nŏmbaraṅṅaḽ)
pambaramāy pāḻvaḻiyil
kaṟaṅṅiyĕtti
kūrayilla kūṭṭarilla
kūṭṭivĕykkānŏnnumilla
kūriruṭṭin pādayilĕ pāṭṭugār ñaṅṅaḽ(mānatt)

paruttabarutta maṇṇu mātraṁ
paribhavicciriykkādĕ
iravil ñaṅṅaḽkkuṟaṅṅuvān
iḍamŏrukkī
sapramañjakkaṭṭil veṇḍa
paṭṭumĕtta viriykkeṇḍa (sapramañja)
maṭṭuppāvuṁ meḍayumŏru vāḍagavīṭ
(mānatt)