മാനസവേണുവില്‍ ഗാനവുമായ്
ഈവഴി വീണ്ടും ഞാന്‍ വന്നു
പോയവസന്ത സ്മൃതികള്‍ പേറി
തനിയേ ഏതോ പൂവും തേടി ഞാന്‍
നിനവിന്‍ കിളികള്‍ ചിറകടിച്ചു
കരളില്‍ കദനം നിഴല്‍ വിരിച്ചു
ഹരിതം പൊതിയും താഴ്വരയില്‍
മൃദുവായ് എന്നെ നീ വിളിച്ചു
നദിയും കരയും കളിപറഞ്ഞു
അതിലെന്നുയിരില്‍ മലര്‍വിരിഞ്ഞു
മനസ്സില്‍ മധുരം നിറയുമ്പോള്‍
അറിയാതരികില്‍ ഞാനണഞ്ഞൂ