ഉം....ഉം...
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീരധ്വനി ഉണര്‍ത്തി ... (മാനസ...)
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തി.... വേദിക പണിതുയര്‍ത്തി .
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തി ...
രാഗവതീ നിന്‍ രമ്യശരീരം രാജിതഹാരം മാന്മഥ സാരം
വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി ..
ദേവതുകൂലം മഞ്ജു കപോലം ..
പാലും തേനും എന്തിനു വേറേ ..
ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ ..
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തി... (മാനസ...)
രൂപവതീ നിന്‍ മഞ്ജുള ഹാസം..
വാരോളി വീശും മാധവ മാസം..
നീര്‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനില്‍ എഴുതി ഭാസുര കാവ്യം
നീയെന്‍ ചാരേ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍ ...
ഏതോ നിര്‍വൃതി ഞാന്‍ ..
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തി... (മാനസ...)..
പ സാ സ സ സ സ സ സ സ സനി പമ
പ നീ പ രി രി രി രി രി രി രി രി സനി പനി
രിഗ രിഗ സ.. രിസരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തി...
ആ .ആ ആ ..ആ ആ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തി....