Maanasam

മാനസം
Work
Year
Language

മാനസം തുഷാരം തൂവിടും സാരസം കിനാവോരം
നിഴലു നീന്തും നീര്‍ക്കയങ്ങളില്‍ കുളിരുതേടും സ്വര്‍ണ്ണ മീനുകള്‍
പുതുവസന്തം പൂമെത്ത നീർത്തുന്ന മായാസരസ്സുകള്‍
മാനസം തുഷാരം തൂവിടും.....

പുലരിമഞ്ഞിന്‍ കൈ തലോടുമീ പുളകമല്ലിപ്പൂക്കളില്‍
മനസ്സുകൊണ്ടൊന്നുമ്മവെയ്ക്കുവാന്‍ കാറ്റേ വാ ..
കരിയിലപ്പൂ പാട്ടുമീട്ടുമീ കസവുനൂലിന്‍ പന്തിയില്‍
നിമിഷവീണാനാദസാധകം തേടാന്‍ വാ ..
ചോരും സ്വരകുങ്കുമം ചെറുചുണ്ടിന്‍ചോപ്പിലേറ്റി നീ
പിന്നെയും പാടുമോ വാനമ്പാടി..
(മാനസം ...)

ലാ ലാ ലാ....

അകലെയേതോ പൂമണിക്കുയില്‍ കവിത പാടും ചില്ലയില്‍
ഒരു കടിഞ്ഞൂല്‍കൌതുകം തരും പൂ തേടാന്‍
ചിരിനിലാവില്‍ പാല്‍ച്ചുരന്നിടും ശിശിരമേറും സന്ധ്യയില്‍
ചിതറിവീഴും ചിപ്പിമുത്തിലെ സംഗീതം
വീണ്ടും പുലര്‍വേളകള്‍ തിരിവെയ്ക്കും വീട്ടുവാതിലില്‍
തങ്ങളില്‍ പങ്കിടും ശ്രീരാഗങ്ങള്‍
(മാനസം ...)

mānasaṁ tuṣāraṁ tūviḍuṁ sārasaṁ kināvoraṁ
niḻalu nīnduṁ nīrkkayaṅṅaḽil kuḽirudeḍuṁ svarṇṇa mīnugaḽ
puduvasandaṁ pūmĕtta nīrttunna māyāsarassugaḽ
mānasaṁ tuṣāraṁ tūviḍuṁ.....

pularimaññin kai taloḍumī puḽagamallippūkkaḽil
manassugŏṇḍŏnnummavĕykkuvān kāṭre vā ..
kariyilappū pāṭṭumīṭṭumī kasavunūlin pandiyil
nimiṣavīṇānādasādhagaṁ teḍān vā ..
soruṁ svaraguṅgumaṁ sĕṟusuṇḍincoppileṭri nī
pinnĕyuṁ pāḍumo vānambāḍi..
(mānasaṁ ...)

lā lā lā....

agalĕyedo pūmaṇikkuyil kavida pāḍuṁ sillayil
ŏru kaḍiññūlgaൌtugaṁ taruṁ pū teḍān
sirinilāvil pālscuranniḍuṁ śiśirameṟuṁ sandhyayil
sidaṟivīḻuṁ sippimuttilĕ saṁgīdaṁ
vīṇḍuṁ pularveḽagaḽ tirivĕykkuṁ vīṭṭuvādilil
taṅṅaḽil paṅgiḍuṁ śrīrāgaṅṅaḽ
(mānasaṁ ...)