Maanam poomaanam

മാനം പൂമാനം
Year
Language

മാനം പൂമാനം ഒരു താമരക്കുടയായി
മാണിക്യക്കുയിലുകള്‍ പാടുകയായി
ഞാനൊന്നുചോദിച്ചോട്ടെ
നീയെന്നുമെന്നുമെന്റേതല്ലേ
മ്... മ്....
മാനം പൂമാനം ഒരു താമരക്കുടയായി

കുടകള്‍ പൂങ്കുടകള്‍ പട്ടുക്കുടകള്‍
ഋതുകന്യകള്‍ വര്‍ണ്ണപ്പൂങ്കുടകള്‍ മാറും
അന്നുമൊരു കിളിപാടും നീയെന്നുമെന്റേതല്ലേ
മ്... മ്....
കണ്ണുചിമ്മും വിണ്ണിലപ്പോള്‍ സ്വര്‍ണ്ണപുഷ്പങ്ങള്‍

കുളിരും പൊന്‍‌വെയിലും മഞ്ഞും മഴയും
കുടമൂതിക്കിണ്ണം പൊന്‍ തുടിയും കൊട്ടും
അന്നും കുറുമൊഴിപാടും നീയെന്റെയെന്റേതല്ലേ
മ്... മ്.....
മന്ത്രമോതും മണ്ണിലപ്പോള്‍ വര്‍ണ്ണപുഷ്പങ്ങള്‍

mānaṁ pūmānaṁ ŏru tāmarakkuḍayāyi
māṇikyakkuyilugaḽ pāḍugayāyi
ñānŏnnusodiccoṭṭĕ
nīyĕnnumĕnnumĕnṟedalle
m... m....
mānaṁ pūmānaṁ ŏru tāmarakkuḍayāyi

kuḍagaḽ pūṅguḍagaḽ paṭṭukkuḍagaḽ
ṛtuganyagaḽ varṇṇappūṅguḍagaḽ māṟuṁ
annumŏru kiḽibāḍuṁ nīyĕnnumĕnṟedalle
m... m....
kaṇṇusimmuṁ viṇṇilappoḽ svarṇṇabuṣpaṅṅaḽ

kuḽiruṁ pŏn‌vĕyiluṁ maññuṁ maḻayuṁ
kuḍamūdikkiṇṇaṁ pŏn duḍiyuṁ kŏṭṭuṁ
annuṁ kuṟumŏḻibāḍuṁ nīyĕnṟĕyĕnṟedalle
m... m.....
mandramoduṁ maṇṇilappoḽ varṇṇabuṣpaṅṅaḽ