Maanam ponmaanam

മാനം പൊൻമാനം
Year
Language

മാനം പൊന്‍ മാനം കതിര്‍ ചൂടുന്നു
മോഹം എന്‍ മോഹം തളിര്‍ ചൂടുന്നു
താഴ്‌വര താരയില്‍ ശീതള ഛായയില്‍
ഹിമ കണം വിതറുമീ പവനനില്‍ ഒഴുകി വരൂ.. (മാനം..)

ചിന്തകളില്‍ തേന്‍ പകരും അഴകേ നീ വാ വാ
അഴകുമായ്‌ എന്‍ കരളില്‍ വന്നുതിരും കവിതേ നീ വാ വാ
കവിതതന്‍ മാധുര്യം എന്നുള്ളില്‍ നീ പെയ്തു താ
ഗിരികള്‍ തന്‍ നിരകളില്‍ നിഴലുകള്‍ ഇഴയവെ (മാനം..)

കല്‍പ്പനയില്‍ പൂവിരിക്കും ഋതുവേ നീ വാ വാ
ഋതുമതി വാടികളില്‍ നിന്നുതിരും കുളിരേ നീ വാ വാ (കല്‍പ്പനയില്‍..)
കുളിരണി കൈകളാല്‍ സായൂജ്യം നീ നെയ്തു താ
കനവുകള്‍ നിനവുകള്‍ ചിറകുകള്‍ അണിയവെ (മാനം..)

mānaṁ pŏn mānaṁ kadir sūḍunnu
mohaṁ ĕn mohaṁ taḽir sūḍunnu
tāḻ‌vara tārayil śīdaḽa shāyayil
hima kaṇaṁ vidaṟumī pavananil ŏḻugi varū.. (mānaṁ..)

sindagaḽil ten pagaruṁ aḻage nī vā vā
aḻagumāy‌ ĕn karaḽil vannudiruṁ kavide nī vā vā
kavidadan mādhuryaṁ ĕnnuḽḽil nī pĕydu tā
girigaḽ tan niragaḽil niḻalugaḽ iḻayavĕ (mānaṁ..)

kalppanayil pūvirikkuṁ ṛtuve nī vā vā
ṛtumadi vāḍigaḽil ninnudiruṁ kuḽire nī vā vā (kalppanayil..)
kuḽiraṇi kaigaḽāl sāyūjyaṁ nī nĕydu tā
kanavugaḽ ninavugaḽ siṟagugaḽ aṇiyavĕ (mānaṁ..)