Maanam palungu

മാനം പളുങ്കു
Work
Year
Language

മാനം പളുങ്കുപെയ്തു അവനിന്‍
നാണപ്പൂമൊട്ടിന്മേല്‍ വീണുടഞ്ഞു
ഞാനതിലൊന്നായിരുന്നെങ്കിലോ ഒരു
മാണിക്യമായേനേ നീയത്
മാറില്‍പ്പതിച്ചേനേ

ഈറന്‍ തുകിലിനുള്ളിലൊളിക്കും
താരുണ്യഭംഗിയോടെ
കാറ്റില്‍നീയൊഴുകുമ്പോള്‍ നിന്നിലെ
കര്‍പ്പൂരം ജ്വലിക്കുമ്പോള്‍
നിന്നില്‍ വിടരുന്ന പ്രാണഹര്‍ഷങ്ങളില്‍
ഒന്നായിരുന്നെങ്കിലോ
നിന്റെ സൌരഭ്യം വാസന്തപുഷ്പങ്ങള്‍തന്‍
നെഞ്ചില്‍ നിറച്ചേനേ ഞാന്‍
നെഞ്ചില്‍ നിറച്ചേനേ

മൂടും കുളിരിനുള്ളില്‍ മുളയ്ക്കും
മൂകാനുരാഗവുമായി
മോഹിച്ചുനില്‍ക്കുമ്പോള്‍ നിന്മുഖം
ദാഹിച്ചുതുടുക്കുമ്പോള്‍
നിന്നില്‍ ചാലിക്കുന്ന വര്‍ണ്ണചിത്രങ്ങളില്‍
ഒന്നായിരുന്നെങ്കിലോ
നിന്റെ സംഗീതം ജലതരംഗങ്ങള്‍തന്‍
ചുണ്ടില്പകര്‍ന്നേനേ ഞാന്‍
ചുണ്ടില്പകര്‍ന്നേനേ....

mānaṁ paḽuṅgubĕydu avanin
nāṇappūmŏṭṭinmel vīṇuḍaññu
ñānadilŏnnāyirunnĕṅgilo ŏru
māṇikyamāyene nīyat
māṟilppadiccene

īṟan dugilinuḽḽilŏḽikkuṁ
tāruṇyabhaṁgiyoḍĕ
kāṭrilnīyŏḻugumboḽ ninnilĕ
karppūraṁ jvalikkumboḽ
ninnil viḍarunna prāṇaharṣaṅṅaḽil
ŏnnāyirunnĕṅgilo
ninṟĕ saൌrabhyaṁ vāsandabuṣpaṅṅaḽtan
nĕñjil niṟaccene ñān
nĕñjil niṟaccene

mūḍuṁ kuḽirinuḽḽil muḽaykkuṁ
mūgānurāgavumāyi
mohiccunilkkumboḽ ninmukhaṁ
dāhiccuduḍukkumboḽ
ninnil sālikkunna varṇṇasitraṅṅaḽil
ŏnnāyirunnĕṅgilo
ninṟĕ saṁgīdaṁ jaladaraṁgaṅṅaḽtan
suṇḍilbagarnnene ñān
suṇḍilbagarnnene....