മാനഴകോ മയിലഴകോ
മാമഴവില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ധീംന ധിരനന ധിർ ധിർ തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗ തില്ലാന
(മാനഴകോ...)
കണ്ണോട് കണ്ണിൽ കിളി പറന്നു
കാതോട് കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു
മണിമുത്തഴകേ മതിയൊത്തഴകേ
നിറ പത്തരമാറ്റിൻ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ
നീയെന്റെയായിരുന്നു...
(മാനഴകോ...)
കല്യാണ പ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണീ നിന്നെ ഒന്നു തൊടുമ്പോൾ
കൈവളയെന്തിനു കളി പറഞ്ഞു
കണിമുത്തഴകേ ചിരിയൊത്തഴകേ
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകെ
മാനഴകേ പനിനീരഴകേ
നീയെന്റെയായിരുന്നു...
(മാനഴകോ...)
mānaḻago mayilaḻago
māmaḻavillin eḻaḻago
tenaḻago mŏḻiyaḻago
tāmaradāridaḽ miḻiyaḻago
dhīṁ dhīṁ dhīṁna dhiranana dhir dhir tillānā
sāraṁgī nīyĕn nĕñjil sarigama tillāna
tillāna tillāna anurāga tillāna
(mānaḻago...)
kaṇṇoṭ kaṇṇil kiḽi paṟannu
kādoṭ kādil katha paṟaññu
kuṅguma simiḻil viral tŏṭṭa neraṁ
suṇḍattu sandhyagaḽ virunnu vannu
maṇimuttaḻage madiyŏttaḻage
niṟa pattaramāṭrin pĕṇṇaḻage
pūvaḻage pŏnnaḻage
nīyĕnṟĕyāyirunnu...
(mānaḻago...)
kalyāṇa prāyaṁ kaṇḍu ninnu
kāṭrŏru pūmaṇaṁ kŏṇḍu vannu
kaṇmaṇī ninnĕ ŏnnu tŏḍumboḽ
kaivaḽayĕndinu kaḽi paṟaññu
kaṇimuttaḻage siriyŏttaḻage
sĕṟudattagaḽ kŏñjuṁ sŏllaḻagĕ
mānaḻage paninīraḻage
nīyĕnṟĕyāyirunnu...
(mānaḻago...)