Maanakkedaayallo

മാനക്കേടായല്ലൊ
Work
Year
Language

മാനക്കേടായല്ലോ നാണക്കേടായല്ലോ
മാളികപ്പുറത്തമ്മമാരേ (മാനക്കേടായല്ലോ)

കെട്ടുമുറുക്കഴിക്കാം - ഹൊയ്‌
കെട്ടുമുറുക്കഴിക്കാം - ഒഹൊയ്‌
കെട്ടുമുറുക്കഴിക്കാം - മെത്തനിവർത്തിയിടാം
ഗാട്ടായി ഞങ്ങളില്ലേ താഴത്തു
ഗാട്ടായി ഞങ്ങളില്ലേ? (മാനക്കേടായല്ലോ)

വർണ്ണ മണിമേടയിൽ വഴിമുട്ടിനിൽക്കും
വായാടിക്കുരുവികളെ
അല്ലിമലർ നുള്ളാൻ ആളയച്ചു തോറ്റ
അല്ലിറാണി സേനകളേ (മാനക്കേടായല്ലോ)

കരി മങ്കി ക്രോപ്പടിച്ചു കയ്യില്ലാ ചൊളിയിടും
കോളേജു കീലർമാരേ
ഉർവ്വശിയായാലും സിനിമാ സ്റ്റാറായാലും
പെണ്ണെന്നും പെണ്ണു തന്നെ - സെൻസില്ലാ
പെണ്ണെന്നും പെണ്ണു തന്നെ (മാനക്കേടായല്ലോ)

mānakkeḍāyallo nāṇakkeḍāyallo
māḽigappuṟattammamāre (mānakkeḍāyallo)

kĕṭṭumuṟukkaḻikkāṁ - hŏy‌
kĕṭṭumuṟukkaḻikkāṁ - ŏhŏy‌
kĕṭṭumuṟukkaḻikkāṁ - mĕttanivarttiyiḍāṁ
gāṭṭāyi ñaṅṅaḽille tāḻattu
gāṭṭāyi ñaṅṅaḽille? (mānakkeḍāyallo)

varṇṇa maṇimeḍayil vaḻimuṭṭinilkkuṁ
vāyāḍikkuruvigaḽĕ
allimalar nuḽḽān āḽayaccu toṭra
alliṟāṇi senagaḽe (mānakkeḍāyallo)

kari maṅgi kroppaḍiccu kayyillā sŏḽiyiḍuṁ
koḽeju kīlarmāre
urvvaśiyāyāluṁ sinimā sṭrāṟāyāluṁ
pĕṇṇĕnnuṁ pĕṇṇu tannĕ - sĕnsillā
pĕṇṇĕnnuṁ pĕṇṇu tannĕ (mānakkeḍāyallo)