Maamsabuspam virinyanyau

മാംസപുഷ്പം വിരിഞ്ഞു
Year
Language

ആ....
മാംസപുഷ്പം വിരിഞ്ഞു ഒരു
മാദകഗന്ധം പരന്നു
ആരാമ മേനകേ...
ആരാമമേനകേ നീയെന്തിനാ വസന്താ-
രംഭപുഷ്പത്തെ തെരുവില്‍ വിട്ടൂ?
തെരുവില്‍ വിട്ടൂ?

കൌമാരം കഴിഞ്ഞപ്പോല്‍ നീലിമ കൂടിയ
കന്നിയിതള്‍ മിഴിയില്‍ -പൂവിന്റെ
കന്നിയിതള്‍ മിഴിയില്‍
ആയിരം വിരലുകളാല്‍ അഞ്ജനമെഴുതുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

യൌവനം തുടുപ്പിച്ച പൂങ്കവിളിണയില്‍
അല്ലിയധരങ്ങളില്‍ പൂവിന്‍ അല്ലിയധരങ്ങളില്‍
ആയിരം ചുണ്ടുകള്‍ ചിത്രം വരയ്ക്കുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

വെണ്ണിലാവുടുപ്പിച്ച പൊന്നാടമുറുക്കുന്ന
നെഞ്ചില്‍ അരക്കെട്ടില്‍-പൂവിന്‍
നെഞ്ചില്‍ അരക്കെട്ടില്‍
ആയിരം കൈനാഗപ്പത്തികളിഴയുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

ā....
māṁsabuṣpaṁ viriññu ŏru
mādagagandhaṁ parannu
ārāma menage...
ārāmamenage nīyĕndinā vasandā-
raṁbhabuṣpattĕ tĕruvil viṭṭū?
tĕruvil viṭṭū?

kaൌmāraṁ kaḻiññappol nīlima kūḍiya
kanniyidaḽ miḻiyil -pūvinṟĕ
kanniyidaḽ miḻiyil
āyiraṁ viralugaḽāl añjanamĕḻuduvān
anuvadikkarudāyirunnu nī
anuvadikkarudāyirunnu

yaൌvanaṁ tuḍuppicca pūṅgaviḽiṇayil
alliyadharaṅṅaḽil pūvin alliyadharaṅṅaḽil
āyiraṁ suṇḍugaḽ sitraṁ varaykkuvān
anuvadikkarudāyirunnu nī
anuvadikkarudāyirunnu

vĕṇṇilāvuḍuppicca pŏnnāḍamuṟukkunna
nĕñjil arakkĕṭṭil-pūvin
nĕñjil arakkĕṭṭil
āyiraṁ kaināgappattigaḽiḻayuvān
anuvadikkarudāyirunnu nī
anuvadikkarudāyirunnu