കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ....
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ...
കുയിലേ.. കുഞ്ഞിക്കുയിലേ... (2)
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ ...
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വെച്ച ചിറകില്‍
കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു...)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ..
കുയിലേ... കുഞ്ഞിക്കുയിലേ...
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍
പകല്‍ക്കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത ...)
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല ഞാന്‍
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ..
കുയിലേ... കുഞ്ഞിക്കുയിലേ...
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാനുണര്ത്താം