മാംഗല്യക്കാലം മഞ്ഞോലും കാലം
മനസ്സു പാടുന്നു..
കുങ്കുമം കുടയും സായാഹ്നത്തിൽ
കൂവളത്തളിരിൻ കൂടാരത്തിൽ
പട്ടുനിലാവാൽ പന്തലു കെട്ടാം
പന്തലിനുള്ളിൽ തൊങ്ങലു തൂക്കാം
(മാംഗല്യക്കാലം...)
കുത്തുവിളക്കിൻ പൊൻ തിരി കത്തി
പൂക്കുല കതിരിടും പൊൻ കനി ഒരുങ്ങി
പട്ടു ഞൊറിഞ്ഞും കമ്മലണിഞ്ഞും
കാണാകസവിടും കൊലുസ്സുകൾ പിടഞ്ഞു
പീലിക്കണ്ണിൽ നാണം പൂക്കും
ദേവീശില്പം പോൽ നീ നിൽക്കെ
പ്രണയ വധുവായ് നീ
പ്രേമപൂർണ്ണിമയായ്
(മാംഗല്യക്കാലം...)
മന്ത്രമുണർത്തും മണ്ഡപനടയിൽ
മായികനടനത്തിൻ ചുവടുകൾ വിതിർന്നും
തങ്കമുരുക്കും തംബുരു പോലെ
മാറിലെ മണിത്തൊട്ടിൽ മയക്കത്തിലമർന്നും
തൂവൽ തുമ്പാൽ ചായം ചിന്തും
ഓമൽചിത്രം പോൽ നീ നിൽക്കെ
പ്രണയ വധുവായ് നീ
പ്രേമപൂർണ്ണിമയായ്
(മാംഗല്യക്കാലം...)