Maambulli marugulla midukki

മാമ്പുള്ളി മറുകുള്ള മിടുക്കി
Work
Year
Language

മാമ്പുള്ളി മറുകുള്ള മിടുക്കിപ്പെണ്ണു്
മയില്‍‌പ്പീലിക്കണ്ണുള്ള മൊഞ്ചത്തിപ്പെണ്ണു്
മുത്തൊളി ചിതറണ പുന്നാരം
ചാട്ടുളി വീശണ തിരനോട്ടം
അക്കരെ നിന്നു വരുന്നൊരു മാരനു്
പെണ്ണൊരു കന്നി വിരുന്നാണു്...
കാണാന്‍...ഇവളെന്നും പതിനാലാം രാവാണു്....
മാമ്പുള്ളി മറുകുള്ള മിടുക്കിപ്പെണ്ണു്
മയില്‍‌പ്പീലിക്കണ്ണുള്ള മൊഞ്ചത്തിപ്പെണ്ണു്...

മുഹബ്ബത്തിന്‍ കിളിവാതില്‍ തുറന്ന നേരം
മണവാട്ടിപ്പെണ്ണിനെന്തേ നാണം...(2)
ആയിരം മിസ്ക്കാലു് മെഹറായി കണ്ടല്ലോ
മണിയറ ഒരുങ്ങിയല്ലോ...
കന്നിപ്പെണ്ണേ അമ്പിളിമുത്തേ...
പച്ചപ്പനങ്കിളിച്ചേലുള്ള പെണ്ണേ...(2)
ചൊല്ലെടി നിന്റെ ഖല്‍ബിലു് നല്ല മാപ്പിളപ്പാട്ടാണോ...
മോഹക്കുരുന്നാണോ.....മോഹക്കുരുന്നാണോ.....
കൈകൊട്ടിച്ചിരിയുടെ തകൃതികള്‍ കേട്ടു്
പുതുമണവാളന്‍ ഒരുങ്ങണ രാവില്‍...(2)
കണ്ണും കണ്ണും കടുകുവറക്കണ നേരം വരുമല്ലോ...
കരിവളപോലും കൊഞ്ചിമയങ്ങണ മധുവിധു വരുമല്ലോ
അവനൊരു മധുരം തരുമല്ലോ...

സുബര്‍ക്കത്തുന്നിറങ്ങും നിന്‍ മണിച്ചെറുക്കന്‍
കടലേഴും കടന്നെത്തും മാരന്‍...(2)
പതിനേഴാം ബഹറിന്റെ പടിപ്പുരമുറ്റത്തു്
പെറ കണ്ടു നിന്നവനേ....
നിക്കാഹല്ലേ...ബേജാറെന്തേ....
കാനോത്തൊന്നു കഴിഞ്ഞോട്ടെ കണ്ണേ ...(2)
പുഞ്ചിരിതഞ്ചണൊരോമനച്ചുണ്ടില്‍ മയിലാഞ്ചിപ്പാട്ടാണോ...
മൂവന്തിച്ചോപ്പാണോ.....മൂവന്തിച്ചോപ്പാണോ.....
മുത്തുവിളക്കു കെടുത്തണ രാവില്‍
അത്തര്‍ മണക്കണ മെത്തവിരിപ്പില്‍..(2)
മുത്തേ എന്നു വിളിച്ചെതിരേല്‍ക്കാന്‍ മദനന്‍ വരുമല്ലോ
കവിളില്‍ വിടരണ കള്ളനാണമിതെങ്ങനൊളിക്കും നീ....
കരളേ എങ്ങനൊളിക്കും നീ....
(മാമ്പുള്ളി മറുകുള്ള....)

māmbuḽḽi maṟuguḽḽa miḍukkippĕṇṇu്
mayil‌ppīlikkaṇṇuḽḽa mŏñjattippĕṇṇu്
muttŏḽi sidaṟaṇa punnāraṁ
sāṭṭuḽi vīśaṇa tiranoṭṭaṁ
akkarĕ ninnu varunnŏru māranu്
pĕṇṇŏru kanni virunnāṇu്...
kāṇān...ivaḽĕnnuṁ padinālāṁ rāvāṇu്....
māmbuḽḽi maṟuguḽḽa miḍukkippĕṇṇu്
mayil‌ppīlikkaṇṇuḽḽa mŏñjattippĕṇṇu്...

muhabbattin kiḽivādil tuṟanna neraṁ
maṇavāṭṭippĕṇṇinĕnde nāṇaṁ...(2)
āyiraṁ miskkālu് mĕhaṟāyi kaṇḍallo
maṇiyaṟa ŏruṅṅiyallo...
kannippĕṇṇe ambiḽimutte...
paccappanaṅgiḽicceluḽḽa pĕṇṇe...(2)
sŏllĕḍi ninṟĕ khalbilu് nalla māppiḽappāṭṭāṇo...
mohakkurunnāṇo.....mohakkurunnāṇo.....
kaigŏṭṭicciriyuḍĕ takṛtigaḽ keṭṭu്
pudumaṇavāḽan ŏruṅṅaṇa rāvil...(2)
kaṇṇuṁ kaṇṇuṁ kaḍuguvaṟakkaṇa neraṁ varumallo...
karivaḽaboluṁ kŏñjimayaṅṅaṇa madhuvidhu varumallo
avanŏru madhuraṁ tarumallo...

subarkkattunniṟaṅṅuṁ nin maṇiccĕṟukkan
kaḍaleḻuṁ kaḍannĕttuṁ māran...(2)
padineḻāṁ bahaṟinṟĕ paḍippuramuṭrattu്
pĕṟa kaṇḍu ninnavane....
nikkāhalle...bejāṟĕnde....
kānottŏnnu kaḻiññoṭṭĕ kaṇṇe ...(2)
puñjiridañjaṇŏromanaccuṇḍil mayilāñjippāṭṭāṇo...
mūvandiccoppāṇo.....mūvandiccoppāṇo.....
muttuviḽakku kĕḍuttaṇa rāvil
attar maṇakkaṇa mĕttavirippil..(2)
mutte ĕnnu viḽiccĕdirelkkān madanan varumallo
kaviḽil viḍaraṇa kaḽḽanāṇamidĕṅṅanŏḽikkuṁ nī....
karaḽe ĕṅṅanŏḽikkuṁ nī....
(māmbuḽḽi maṟuguḽḽa....)