Maamboo soodiya magaram

മാമ്പൂ ചൂടിയ മകരം
Year
Language

അയ്യോ...
മാമ്പൂ ചൂടിയ മകരം കഴിഞ്ഞു
മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം
മണിക്കണ്ണിമാങ്ങയണിഞ്ഞു
നാണം കൊണ്ട് കവിളിണ ചുവന്നു
നാണം വന്നു നുണക്കുഴി വിരിഞ്ഞു
(മാമ്പൂ...)

ഇളം‌പൂവുകൊണ്ടൊന്നു തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ ഞാനില്ല
ഇളംകാറ്റു നിന്‍ മെയ് തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ പാടില്ല
ഇനി മുതല്‍ പാടില്ല.....

ശ്രീ‍മതി ഏഴാംതിങ്കളണഞ്ഞു
സീമന്തക്കല്യാണനാളു വന്നു
അടക്കാന്‍ വയ്യാത്ത ആശകളോരോന്നും
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
അമ്പലപ്പുഴ പാല്‍‌പ്പായസം,തിരുപ്പതി ലഡ്ഡു
കോഴിക്കോട് ഹല്‍‌വ - എന്താ വേണ്ടെ?
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
(മാമ്പൂ...)

സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....
എന്‍ പൌരുഷമോ വാടാമലരായ്
നിന്‍ സ്‌നേഹത്തിന്ന്‍ പൂജയൊരുക്കും
സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....

ayyo...
māmbū sūḍiya magaraṁ kaḻiññu
maṇikkaṇṇimāṅṅayaṇiññu - kuṁbhaṁ
maṇikkaṇṇimāṅṅayaṇiññu
nāṇaṁ kŏṇḍ kaviḽiṇa suvannu
nāṇaṁ vannu nuṇakkuḻi viriññu
(māmbū...)

iḽaṁ‌pūvugŏṇḍŏnnu tŏḍuvānpoluṁ
ini mudal , ini mudal ñānilla
iḽaṁkāṭru nin mĕy tŏḍuvānpoluṁ
ini mudal , ini mudal pāḍilla
ini mudal pāḍilla.....

śrīmadi eḻāṁtiṅgaḽaṇaññu
sīmandakkalyāṇanāḽu vannu
aḍakkān vayyātta āśagaḽoronnuṁ
maḍikkeṇḍĕnnoḍu paṟaññoḽū
ambalappuḻa pāl‌ppāyasaṁ,tiruppadi laḍḍu
koḻikkoṭ hal‌va - ĕndā veṇḍĕ?
maḍikkeṇḍĕnnoḍu paṟaññoḽū
(māmbū...)

sandhyakk tāmaramalarugaḽpolĕ
sundari nīyuṁ uṟaṅṅi....
ĕn paൌruṣamo vāḍāmalarāy
nin s‌nehattinn pūjayŏrukkuṁ
sandhyakk tāmaramalarugaḽpolĕ
sundari nīyuṁ uṟaṅṅi....