Maamaramo poomaramo

മാമരമോ പൂമരമോ
Work
Year
Language

മാമരമോ പൂമരമോ
മൈനചെന്നു കൂടുവെച്ചു
മരിക്കൊളുന്തോ മല്ലികയോ
മനസ്സുചൂടാന്‍ മോഹിച്ചു

മൊഴികേട്ടാല്‍ തേന്‍ തുള്ളി
മിഴികണ്ടാല്‍ ആണ്‍പുലി
ചെമ്പുലിയോ കരിമ്പുലിയോ
ചെറുക്കനെ ഞാന്‍ സ്നേഹിച്ചു
മാമരമോ പൂമരമോ........

കണ്മുനയാല്‍ കതകുതുറന്നു
നിന്മനസ്സില്‍ പാര്‍ത്തുഞാന്‍
താമരപ്പൂങ്കരളാണ്
താഴമ്പൂവിന്‍ മണമാണ്
മാമരമോ പൂമരമോ.....

എല്ലാര്‍ക്കും കാന്താരി
എനിക്കുമാത്രം കസ്തൂരി
മുള്ളില്ല മുരടില്ല
മുല്ലമലര്‍ കാടാണ്
മാമരമോ പൂമരമോ...........

māmaramo pūmaramo
mainasĕnnu kūḍuvĕccu
marikkŏḽundo malligayo
manassusūḍān mohiccu

mŏḻigeṭṭāl ten duḽḽi
miḻigaṇḍāl āṇbuli
sĕmbuliyo karimbuliyo
sĕṟukkanĕ ñān snehiccu
māmaramo pūmaramo........

kaṇmunayāl kadaguduṟannu
ninmanassil pārttuñān
tāmarappūṅgaraḽāṇ
tāḻambūvin maṇamāṇ
māmaramo pūmaramo.....

ĕllārkkuṁ kāndāri
ĕnikkumātraṁ kastūri
muḽḽilla muraḍilla
mullamalar kāḍāṇ
māmaramo pūmaramo...........