മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു
മാനുകള്‍ മേയും മേഖലയില്‍ നീ
അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍
മാലിനി നദിതന്‍.......
കരകള്‍ അലതന്‍ തളയണിഞ്ഞു
കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു
വല്‍ക്കലം മുറുകും നിന്‍മാറില്‍
മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു
മാലിനി നദിതന്‍..........
ഇളകും മിഴികള്‍ ശരം കൊഴിച്ചു
പിടയും കിളിയായ് മനം തുടിച്ചു
ശലഭം തിരയും നിന്‍ കണ്ണില്‍
അലിയാനരികില്‍ ഞാനണഞ്ഞു
മാലിനി നദിതന്‍