അമ്പിളിപ്പൂമലയില്‍ അഞ്ജനമണിമലയില്
ആര് നട്ടു പൊന്നും കാന്താരി
രാവായാല്‍ പൂത്തിറങ്ങും
രാവു പോയാല്‍ വാടി വീഴും
ആകാശപ്പൊന്നും കാന്താരി (അമ്പിളി)
നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു
നമ്മുടെ മോഹമെന്ന് ഞാന്‍ പറഞ്ഞു
ഇന്ന് വാടി വീണാലെന്തേ പൂങ്കുയിലേ
നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ
ആര് നട്ടു പൊന്നും കാന്താരി
ആകാശപ്പൊന്നും കാന്താരി (അമ്പിളി)
കയ്യെത്തി നുള്ളാന്‍ മേലാ മാന്ത്രികപ്പൂ
കണ്ണീരു സ്വര്‍ണ്ണമായ സുന്ദരിപ്പൂ
സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ
സ്വപ്നം കണ്ട കരള്‍ നിറയ്ക്കാം പൂങ്കുയിലേ
ആര് നട്ടു പൊന്നും കാന്താരി
ആകാശപ്പൊന്നും കാന്താരി (അമ്പിളി)