Maaliga meloru mannaattikkili

മാളിക മേലൊരു മണ്ണാത്തിക്കിളി
Year
Language

മാളികമേലൊരു മണ്ണാത്തിക്കിളി
മാണിക്യത്തിന്‍ മുട്ടയിട്ടു
പത്തരമാറ്റിന്‍ പൊന്നിന്‍ വടിവില്‍
മുട്ടവിരിഞ്ഞൊരു കുഞ്ഞായി
ആരാണെന്നറിയാമോ?
പേരെന്തെന്നറിയാമോ?

അറിയാമല്ലോ പറയാമല്ലോ
അഴകുള്ളൊരു കുഞ്ഞാണേ
വെള്ളിപ്പാത്തീല്‍ നീരാട്ട്
വെണ്മുകില്‍ തന്നുടെ താരാട്ട്
പട്ടില്‍ കിടക്കും അമ്പിളിതന്നുടെ
പള്ളയിലെച്ചെളി പോയില്ല

പതിനഞ്ചാം നാളിലൊരുത്തി
പാലാഴീല്‍ മുങ്ങിക്കേറും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
പാഴ്ച്ചെളിയില്‍ മുങ്ങിപ്പോകും
ആരാണെന്നറിയാമോ പേരെന്തെന്നറിയാമോ?

അറിയാമല്ലോ പറയാമല്ലോ
അഴകുള്ളൊരു പെണ്ണാണേ
പതിനഞ്ചാം നാളില്പെണ്മണി
പഞ്ചമിയാം ചേലയുടുക്കും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
നക്ഷത്ര മാലകള്‍ ചാര്‍ത്തും
മ്......

ആഴം കണ്ടവരാരുമില്ല അക്കരെയെത്താനറിവില്ല
ചിലസമയം കുതിച്ചുചാടും ചിലസമയം രമിച്ചു പാടും
ചിലനേരം ശാന്തിനിലയം ചിലനേരം ഭ്രാന്തിന്‍ ബഹളം
എന്താണെന്നറിയാമോ ഏതാണെന്നറിയാമോ
സമുദ്രം... സമുദ്രം....
തെറ്റ്...
പിന്നെ?
മനുഷ്യഹൃദയം മനുഷ്യഹൃദയം........

പറന്നുപാറും പരുന്തുപോലും അവന്നുമേലെ പൊന്തില്ല
പടിവാതിലുകള്‍ അവന്റെ നേരെ അടയില്ലടയില്ലൊരുനാളും
കുടിലുകള്‍ പോലും കൊട്ടാരമാക്കും അവനാരാണറിയാമോ?
തോറ്റോ? തോറ്റു!
സ്വപ്നം.... സ്വപ്നം...
ഓ..... ആ......

māḽigamelŏru maṇṇāttikkiḽi
māṇikyattin muṭṭayiṭṭu
pattaramāṭrin pŏnnin vaḍivil
muṭṭaviriññŏru kuññāyi
ārāṇĕnnaṟiyāmo?
perĕndĕnnaṟiyāmo?

aṟiyāmallo paṟayāmallo
aḻaguḽḽŏru kuññāṇe
vĕḽḽippāttīl nīrāṭṭ
vĕṇmugil tannuḍĕ tārāṭṭ
paṭṭil kiḍakkuṁ ambiḽidannuḍĕ
paḽḽayilĕccĕḽi poyilla

padinañjāṁ nāḽilŏrutti
pālāḻīl muṅṅikkeṟuṁ
padinañju nāḽugaḻiññāl
pāḻscĕḽiyil muṅṅippoguṁ
ārāṇĕnnaṟiyāmo perĕndĕnnaṟiyāmo?

aṟiyāmallo paṟayāmallo
aḻaguḽḽŏru pĕṇṇāṇe
padinañjāṁ nāḽilbĕṇmaṇi
pañjamiyāṁ selayuḍukkuṁ
padinañju nāḽugaḻiññāl
nakṣatra mālagaḽ sārttuṁ
m......

āḻaṁ kaṇḍavarārumilla akkarĕyĕttānaṟivilla
silasamayaṁ kudiccusāḍuṁ silasamayaṁ ramiccu pāḍuṁ
silaneraṁ śāndinilayaṁ silaneraṁ bhrāndin bahaḽaṁ
ĕndāṇĕnnaṟiyāmo edāṇĕnnaṟiyāmo
samudraṁ... samudraṁ....
tĕṭr...
pinnĕ?
manuṣyahṛdayaṁ manuṣyahṛdayaṁ........

paṟannubāṟuṁ parunduboluṁ avannumelĕ pŏndilla
paḍivādilugaḽ avanṟĕ nerĕ aḍayillaḍayillŏrunāḽuṁ
kuḍilugaḽ poluṁ kŏṭṭāramākkuṁ avanārāṇaṟiyāmo?
toṭro? toṭru!
svapnaṁ.... svapnaṁ...
o..... ā......