ആ...ആ...
മാലേയക്കുളിര്‍ തൂകും
മന്ദസമീരനില്‍ തനുവില്‍ തഴുകും
സുഗന്ധ രേണുവില്‍
മാലേയക്കുളിര്‍ തൂകും
മന്ദസമീരനില്‍ തനുവില്‍ തഴുകും
സുഗന്ധ രേണുവില്‍ പ്രിയതേ
പ്രിയമാനസം തേടും സുസ്മിതേ
ചൊടിയില്‍ വിടരും മലരില്‍ മധുവില്‍
മദഭര മധുരിത സുഖകര ലഹരിയില്‍
അലിയുന്നു നിന്നില്‍ ഞാന്‍ നിറയുന്നു
ഹൃദ്യ സ്വപ്‌നങ്ങള്‍ പൂചൂടി നില്‍ക്കും
കന്യാ വനികകളില്‍
കസ്തൂരി മാനെ കരളില്‍ വളര്‍ത്തും
പൂര്‍ണ്ണ ചന്ദ്രാംശുവില്‍
ചാരുതേ നാണം തെളിയും നയനം വിടരും
മൃദു വദനം കണ്ടു ഞാന്‍
ഒരു ചുംബനം കൊതിച്ചു (മാലേയക്കുളിര്‍ തൂകും)
ചിത്രപതംഗങ്ങള്‍ ചിലമ്പണിഞ്ഞെത്തും
ചൈത്ര ശാഖികളില്‍
സ്നിഗ്ധതുഷാരം രത്നങ്ങളൊളിയ്ക്കും
വസന്ത വാഹിനിയില്‍ മഞ്ജുളേ
മധുരം കിനിയും മൌനം മലരും
നിറയൌവ്വനം കണ്ടു ഞാന്‍
പരിരംഭണം കൊതിച്ചു (മാലേയക്കുളിര്‍ തൂകും)