ആ...ആ...ആ.....
മാലേയക്കുളിര്‍ തൂകും മന്ദസമീരനില്‍
തനുവില്‍ തഴുകും സുഗന്ധ രേണുവില്‍(മാലേയക്കുളിര്‍...)
പ്രിയനേ...പ്രിയമാനസം തേടും ജീവനേ
ചൊടിയില്‍ വിടരും മലരില്‍ മധുവില്‍
മദഭര മധുരിത സുഖകര ലഹരിയില്‍
അലിയുന്നൂ.....നിന്നില്‍ ഞാന്‍ നിറയുന്നു..
(മാലേയക്കുളിര്‍ തൂകും...)
ഹൃദ്യ സ്വപ്നങ്ങള്‍ പൂചൂടി നില്‍ക്കും
കന്യാ വനികകളില്‍(ഹൃദ്യ സ്വപ്നങ്ങള്‍ ..)
കസ്തൂരിമാനെ കരളില്‍ വളര്‍ത്തും
പൂര്‍ണ്ണ ചന്ദ്രാംശുവില്‍(കസ്തൂരിമാനെ..)
പ്രാണനേ....പ്രണയം ചൊരിയും മിഴിയിൽ മൊഴിയിൽ
രാഗാമൃതം നുകർന്നു ഞാൻ...
ഒരു ചുംബനം കൊതിച്ചു..
(മാലേയക്കുളിര്‍ തൂകും...)
ചിത്രപതംഗങ്ങള്‍ ചിലമ്പണിഞ്ഞെത്തും
ചൈത്ര ശാഖികളില്‍ (ചിത്രപതംഗങ്ങള്‍..)
സ്നിഗ്ദ്ധതുഷാരം രത്നങ്ങളൊളിക്കും
വസന്തവാഹിനിയില്‍.... (സ്നിഗ്ദ്ധതുഷാരം...)
ദേവനേ......മോഹം നിറയും ഹൃദയം പകരും
ദിവ്യാമൃതം കവർന്നു ഞാൻ...
പരിരംഭണം കൊതിച്ചു...
(മാലേയക്കുളിര്‍ തൂകും)