Maalaakhe maalaakhe

മാലാഖേ മാലാഖേ
Work
Year
Language

മാലാഖേ മാലാഖേ
മായാ നർത്തന സോപാനത്തിലെ
മാളവികേ മാളവികേ (മാലാഖേ)

ആയിരമിതളുള്ള വാസര സ്വപ്നത്തിൽ
അവതരിച്ചു നീ അവതരിച്ചു (ആയിരം)
അനുരാഗ വല്ലകിയിൽ ഞാൻ മീട്ടും
ആനന്ദഭൈരവിയിൽ
സപ്തസ്വരങ്ങൾ ചിലംബണിഞ്ഞു ...അണിഞ്ഞു നിന്റെ
നഗ്ന പദങ്ങൾ ചലിച്ചു... ചലിച്ചു... ചലിച്ചു (മാലാഖേ)

മാനസ സരസ്സിലെ മന്മധ പൂമദം അപഹരിച്ചു നീ അപഹരിച്ചു (മാനസ)
അലിയുന്ന ലജ്ജകളിൽ നീ നൽകുമാശ്ലേഷ നിർവൃതിയിൽ
സ്വർഗ്ഗ സുഖം ഞനനുഭവിച്ചു... രസിച്ചു നിന്റെ
ദുഃഖശതങ്ങൾ അകന്നു... അകന്നു... അകന്നു (മാലാഖേ)

mālākhe mālākhe
māyā narttana sobānattilĕ
māḽavige māḽavige (mālākhe)

āyiramidaḽuḽḽa vāsara svapnattil
avadariccu nī avadariccu (āyiraṁ)
anurāga vallagiyil ñān mīṭṭuṁ
ānandabhairaviyil
saptasvaraṅṅaḽ silaṁbaṇiññu ...aṇiññu ninṟĕ
nagna padaṅṅaḽ saliccu... saliccu... saliccu (mālākhe)

mānasa sarassilĕ manmadha pūmadaṁ abahariccu nī abahariccu (mānasa)
aliyunna lajjagaḽil nī nalgumāśleṣa nirvṛtiyil
svargga sukhaṁ ñananubhaviccu... rasiccu ninṟĕ
duḥkhaśadaṅṅaḽ agannu... agannu... agannu (mālākhe)