മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമിറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേന്‍
പൂമണം വീടാകെ വീശീടാന്‍
(മാലഖമാര്‍)
കവിത തുളുമ്പും കണ്‍കളുമായി
ഒമര്‍ ഖയാമിന്‍റെ ഭാവനപോലെ
കണ്മണി നീയൊരു സുന്ദരിയായി
(മാലാഖമാര്‍)
തങ്കക്കിനാവുകള്‍ പൂവണിയുംപോല്‍
താരങ്ങളെല്ലാം പ്രഭയില്‍ മുങ്ങി
വിലസുകയാണ് നിന്‍ വദനത്തില്‍
(മാലാഖമാര്‍)
പലപല നാളായ് കൊതിച്ചുനിന്നൊരു
വിവാഹസുദിനം പിറന്നുവല്ലോ
ആയിരമായിരം അഭിവാദ്യങ്ങള്‍
(മാലാഖമാര്‍)