Maadam pularumbam

മാതം പുലരുമ്പം
Year
Language

മാതം പുലരുമ്പം മോരൂട്ട്
സ്വപ്‌നഭൂമിക്കിടാത്തിക്ക് നീരാട്ട് (2)
പാതാളങ്ങ‍ക്കും കാവല്‍ നില്‍ക്കും
പഞ്ചഭൂതഗണങ്ങ‍ക്കും ചോറൂട്ട് (2)
ചെമ്പഴുക്ക പൊന്‍‌പടുക്ക
പാണമ്പാട്ടീണം കൊണ്ടാട്ടം
(മാതം പുലരുമ്പം...)

മാമലയോരത്ത് കൂടാം
സ്വപ്‌നക്കില്ലാടിക്കാരായ് ഒന്നാകാം (2)
ചെന്തുടിത്താളത്തില്‍ ചെമ്പടപ്പാട്ടിന്റെ ശിങ്കാരിയാട്ടമാടാം
അന്തിച്ചൊല്ലും തില്ലാനത്തുള്ളും ആനന്ദക്കുമ്മിയുമായ്
കൈയ്യും മെയ്യും ഒന്നായാല്‍ മണ്ണു പൊന്നുംകൂടാരമാകും
പൊയ്‌‌ക്കിണറ്റിന്‍ കണ്‍‌മനസ്സില്‍ സ്നേഹപ്രവാഹങ്ങൾ ഊറും
(മാതം പുലരുമ്പം...)

mādaṁ pularumbaṁ morūṭṭ
svap‌nabhūmikkiḍāttikk nīrāṭṭ (2)
pādāḽaṅṅakkuṁ kāval nilkkuṁ
pañjabhūdagaṇaṅṅakkuṁ soṟūṭṭ (2)
sĕmbaḻukka pŏn‌paḍukka
pāṇambāṭṭīṇaṁ kŏṇḍāṭṭaṁ
(mādaṁ pularumbaṁ...)

māmalayoratt kūḍāṁ
svap‌nakkillāḍikkārāy ŏnnāgāṁ (2)
sĕnduḍittāḽattil sĕmbaḍappāṭṭinṟĕ śiṅgāriyāṭṭamāḍāṁ
andiccŏlluṁ tillānattuḽḽuṁ ānandakkummiyumāy
kaiyyuṁ mĕyyuṁ ŏnnāyāl maṇṇu pŏnnuṁkūḍāramāguṁ
pŏy‌‌kkiṇaṭrin kaṇ‌manassil snehapravāhaṅṅaḽ ūṟuṁ
(mādaṁ pularumbaṁ...)