Maadalattenunnaan

മാതളത്തേനുണ്ണാന്‍
Year
Language

മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീപാടും പൂമരമെവിടെ

കുന്നിമണി മാലയിട്ടു നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (കുന്നിമണി..)
പുന്നാരം ചൊല്ലും മൊഴിമധുരം
എന്‍ മുളം കുഴലിലെ തേനിനില്ല

പന്തലിലിരുത്തിയാല്‍ നെലവെളക്ക്
മുന്നില്‍ വെച്ച നെറപറയും നിന്‍ കണക്ക് (പന്തലിലിരുത്തിയാല്‍...)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണം
കല്യാണമുറപ്പിക്കാന്‍ കൊണ്ടുവന്നേ

mādaḽattenuṇṇān pāṟippaṟannuvanna
māṇikyakkuyilāḽe
nīyĕviḍĕ ninṟĕ kūḍĕviḍĕ
nībāḍuṁ pūmaramĕviḍĕ

kunnimaṇi mālayiṭṭu nilkkumboḽ
ninnaḻagu pŏnninilla pūvinilla (kunnimaṇi..)
punnāraṁ sŏlluṁ mŏḻimadhuraṁ
ĕn muḽaṁ kuḻalilĕ teninilla

pandaliliruttiyāl nĕlavĕḽakk
munnil vĕcca nĕṟabaṟayuṁ nin kaṇakk (pandaliliruttiyāl...)
añjudaḽir vĕṭrileṁ kāṇappaṇaṁ
kalyāṇamuṟappikkān kŏṇḍuvanne