Maadalappoo pole

മാതളപ്പൂ പോലെ
Year
Language

മാതളപ്പൂപോലെ മാതു മഞ്ചാടിക്കിളി പോലെ മാതു
മനസ്സിന്‍റെ കിളിവാതില്‍ തുറന്നു നീ ദൂരെ (2)
പറന്നകലാന്‍ എന്തു ഹേതു (2)
മാതളപ്പൂപോലെ മാതു

കല്യാണമണ്ഡപത്തില്‍ കണ്ടു ഞാന്‍ നിന്നെ കര്‍പ്പൂരദീപം പോലെ (2)
കണ്മുന്നില്‍ തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
മാതളപ്പൂപോലെ മാത

വസന്തത്തെ അകത്താക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ (2)
മാനത്തു വിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന്‍ തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
(മാതളപ്പൂപോലെ മാതു)

mādaḽappūbolĕ mādu mañjāḍikkiḽi polĕ mādu
manassinṟĕ kiḽivādil tuṟannu nī dūrĕ (2)
paṟannagalān ĕndu hedu (2)
mādaḽappūbolĕ mādu

kalyāṇamaṇḍabattil kaṇḍu ñān ninnĕ karppūradībaṁ polĕ (2)
kaṇmunnil tuḽumbiya pānabātraṁ suṇḍoḍaṇaññappoḽ kavarnnadār
ār.. tanniluṁ iḽayavan danikkirayĕnnuḽḽa tāndonni nāḍagaṁ naḍakkunnu
mādaḽappūbolĕ māda

vasandattĕ agattākki vādilaḍaccāluṁ vāsanayŏḻuguṁ nīḽe (2)
mānattu viḽaṅṅiya maṁgalyadāraṁ māṟoḍaṇaññappoḽ kavarnnadār
ār.. tanniluṁ iḽayavan danikkirayĕnnuḽḽa tāndonni nāḍagaṁ naḍakkunnu
(mādaḽappūbolĕ mādu)