മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
(മാ നിഷാദ.....)
ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപക്ഷി
തമസാതീരത്തു നിന്‍ മുറിപ്പാടുകള്‍ തഴുകുവാന്‍ വന്നതാണാ ഗീതം
യുഗസ്നേഹഗീതം.....ഋഷിഗീതം...
മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതായുഗത്തിലെ വാത്മീകി
വിരഹം ഞങ്ങളെ വേര്‍പ്പെടുത്തും നേരം അരുതെന്നു വിലക്കുമോ നിന്‍ ഗീതം
പ്രതിഷേധഗീതം.....ഋഷിഗീതം....
മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
മാ നിഷാദ......മാ നിഷാദ....