ദുഃഖിതരേ കണ്ണീര് ഒഴുക്കുവോരേ
ദുഃഖിക്കൂ കണ്ണീരൊഴുക്കൂ
ഇതു അശരീരി അശരീരി അശരീരി
ജില്ലക്കം ജില്ലെടി ജില്ലാലോ
വയലാറെഴുതി ഭാസ്കരനെഴുതു
തമ്പിയുമെഴുതി അശരീരി
അശരീരി അശരീരി
ജില്ലക്കം ജില്ലടി ജില്ലാലോ
തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍
ഏങ്ങിയേങ്ങിക്കരയുമ്പോള്‍
ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില്
അശരീരികള്ക്കെന്തു സാരം
അതിന് രചയികള്ക്കിനി എന്തു സ്ഥാനം?
ജില്ലക്കം ജില്ലടി ജില്ലാലോ
യേശുദാസും ജാനകിയും
യേശുദാസും ജാനകിയും ജയചന്ദ്രനും പാടി ശോകരാഗം
ജില്ലക്കം ജില്ലടി ജില്ലാലോ
കദനത്താലീ കള്ളപ്പരിഷകള്
ഹൃദയം വിങ്ങിത്തേങ്ങുമ്പോള്
ഒരുശോകരാഗം ആലപിച്ചില്ലെങ്കില്‍
രാഗങ്ങള്ക്കിനി എന്തു സ്ഥാനം
ദുഃഖ ഗായകര്ക്കിനി എന്തുസ്ഥാനം?
ജില്ലക്കം ജില്ലെടി ജില്ലാലോ