കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര്
ഞങ്ങളും സ്വപ്നങ്ങള്‍ കാണ്മൂ
ഭൂമിയും മാനവും പുഷ്പവും ശില്‍പ്പവും
ഞങ്ങള്‍ തന് ലോകത്തില്‍ ഒന്നു പോലെ
ഞങ്ങളറിയുന്നതും ഒന്നു പോലെ
അന്ധരാണെന്നു പറഞ്ഞുകൊള്ളൂ
ഞങ്ങള്‍ടെ അന്തരംഗങ്ങള്‍ തുറന്നു നോക്കൂ
(അന്ധരാണെന്നു)
എല്ലാ ഉഷസ്സും വിരിഞ്ഞു നില്ക്കും
ഏകാന്ത തീരങ്ങള്‍ കണ്ടുകൊള്ളു
ഞങ്ങള്ക്കിരുട്ടില്ല മണ്ണിലെങ്ങും
ഞങ്ങള്‍ക്കു വേണ്ടാ വിളക്കു കയ്യില്‍
(കണ്ണുകളില്ലാതെ)
ബന്ധങ്ങള്‍ എന്തെന്നറിഞ്ഞതില്ല
ഞങ്ങള്‍ക്കു ദുഃഖങ്ങളല്ലോ അടുത്ത ബന്ധു
ഉള്ളില്‍ ചിലപ്പോള്‍ പറന്നിരിക്കും
മോഹങ്ങള്‍ കൂടെ പിരിഞ്ഞു പോയാല്‍
ഞങ്ങള്‍ തനിച്ചാണു മണ്ണിലെന്നും
ഞങ്ങളില്‍ ആശകള്‍ പായിലല്ലോ
(കണ്ണുകളില്ലാതെ)
ഓ...