ഝിക്കാം ഝിക്കാം ഝിക്കാം തനനന
ഝിക്കാം ഝിക്കാം ഝിക്കാം തനനന ഹോയ്
അറിഞ്ഞു നാം തമ്മില്‍ത്തമ്മില്‍
അടുത്തുനാം പിന്നെപ്പിന്നെ
പൂവിനും കാവിനും തെയ്യത്തരികിടതോം
ചിരിച്ചുനീ മുന്നില്‍ വന്നു തുടിച്ചുഞാനുള്ളിന്നുള്ളില്
മണ്ണിനും വിണ്ണിനും തെയ്യത്തരികിടതോം
താനിന്ന താനിന്ന താനിന്ന തകതകതാ......
തംതന തംതന തംതന....
തെന്നിത്തെന്നിത്തേന് കാറ്റോടുന്നു
കാറ്റിന്നീണത്തില്‍ ഞാന്‍ പാടുന്നൂ
അഴകുകള്‍ തിരഞ്ഞു വഴികളില്‍ വിരിഞ്ഞു
അതിരുകള്‍ കടന്നു വന്നൂ ഞാന്‍
മിഴികളിലുണര്ന്നു മൊഴികളില്‍ നിറഞ്ഞു
കനവുകള്‍ പകുത്തു തന്നൂ ഞാന്‍
മഞ്ഞിന് മുറ്റത്തില്‍ മലരാടുന്നൂ
മലരിന് നൃത്തത്തില്‍ ഞാനാടുന്നൂ
ഉടലുകള്‍ പെരുത്തു കവിളുകള്‍ തുടുത്തു
നിനവുകളടുത്തു കണ്ടു നാം
കുളിരുകള്‍ നിറച്ചു വിരലുകള്‍ വിറച്ചു
കരളുകള്‍ പകുത്തു നിന്നൂ നാം