കിഴക്കേ മലയിലെ വെണ്ണിലാവൊരു കൃസ്ത്യാനിപ്പെണ്ണ്
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ കൃസ്ത്യാനിപ്പെണ്ണ്
(കിഴക്കേ മലയിലെ....)
അവള്ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
ആയിരം സ്വര്ണ്ണക്കരകള്
അഹഹാ....അഹഹാ.......
അവള്ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
ആയിരം സ്വര്ണ്ണക്കരകള്
അവളുടെ നീലാഞ്ജനമണിയറയില്‍
ആയിരം വെള്ളിത്തിരികള്‍
കെടുത്തട്ടേ നിന്റെ കിടക്കറ വിളക്കുഞാന് കെടുത്തട്ടേ?
മടിയില്‍ കിടത്തട്ടേ?
(കിഴക്കേ മലയിലെ...)
അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്നപ്പൂക്കള്‍
അഹഹാ....അഹഹാ... ആ....
അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്നപ്പൂക്കള്‍
അവളുടെ മൃദുമെയ്യിലാപാദചൂഡം
ആയിരമചുംബിത കലകള്‍
പുണരട്ടേ നിന്റെ ലജ്ജയെ ഞാനൊന്നു പുണരട്ടേ?
മാറില്‍ പടര്‍ത്തട്ടേ?
(കിഴക്കേ മലയിലെ...)