ചിങ്ങക്കാറ്റും മാരിത്തേരും കൂടെച്ചേര്ന്നാല് പിന്നെ ഓണം
ഒന്നാമോണം..രണ്ടാമോണം..മൂന്നാമോണം..
തുമ്പപ്പൂവും തൃത്താപ്പൂവും കൂടെപ്പൂത്താല് നല്ലൊരോണം
നാലാമോണം..അഞ്ചാമോണം..ആറാമോണം.....
കല്യാണിയും കൈനാറിയും പൊന്നാമ്പലും കുഞ്ഞൂയലും
പച്ചപ്പച്ചപ്പാടത്തെ പനങ്കിളി പാട്ടുണ്ടു്
ഓണപ്പാട്ടും തോണിപ്പാട്ടും ചായക്കൂട്ടും കേളികൊട്ടും
(ചിങ്ങക്കാറ്റും മാരിത്തേരും....)
മേലേക്കാവിലെ ഉത്സവമായ് തെയ്യം തക തെയ്യം
പാണ്ടിമേളവും ചെണ്ടകളും കേള്‍ക്കാം തുടിതാളം
സന്തോഷമായ് കൊണ്ടാടി വാ
പൂരക്കൂത്തില് കൂളിക്കാളി കോലങ്ങളേ
മേളപ്പാട്ടില് പകര്‍ന്നാടും വേഷങ്ങളേ
തൃക്കാക്കര തൊഴുതെത്തും മേഘങ്ങളേ
തൃച്ചംബരം വലംവെക്കും മോഹങ്ങളേ
ചെമ്മാനത്തെ താരങ്ങളേ...ചിന്തൂരപ്പൂ താരങ്ങളേ...
പച്ചപ്പച്ചപ്പാടത്തെ പനങ്കിളിപ്പാട്ടുണ്ടു്
ഓണപ്പാട്ടും തോണിപ്പാട്ടും ചായക്കൂട്ടും കേളികൊട്ടും
(ചിങ്ങക്കാറ്റും മാരിത്തേരും....)
മുത്തുമദ്ദളം തകിലുണ്ടേ..താളം തക താളം
പഞ്ചവാദ്യവും ശംഖൊലിയും മേളം പുതുമേളം
ആലോലമായ് താലപ്പൊലി......
മുക്കുറ്റിപ്പൂ മുത്തും പെണ്ണേ നീ പോരുന്നോ
മേലേക്കാവില് താളംതുള്ളും പൂരം കാണാന്‍
കാരിച്ചാന്തും കല്ലുമണി വാങ്ങീടണം
കന്നിപ്പെണ്ണിന് നെറ്റിപ്പൊട്ടും വാങ്ങീടണം
ചിന്ദൂരവും ചിറ്റാടയും മുക്കൂത്തിയും വാങ്ങേണ്ടയോ...
പച്ചപ്പച്ചപ്പാടത്തെ പനങ്കിളിപ്പാട്ടുണ്ടു്
ഓണപ്പാട്ടും തോണിപ്പാട്ടും ചായക്കൂട്ടും കേളികൊട്ടും
(ചിങ്ങക്കാറ്റും മാരിത്തേരും....)