പുഞ്ചപ്പാടത്തെ....പൂമാടപ്രാവേ വാ...
ഉല്ലാസക്കാലമായ് നല്ലൊരുത്രാടമായ്.....
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
(പുഞ്ചപ്പാടത്തെ.......)
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
തുമ്പപ്പൂവിന് ചെല്ലച്ചുണ്ടില്‍ തുമ്പികള്‍ തുള്ളുന്നേ
തൃത്താവോ തൂമഞ്ഞിന്‍ മുത്താരമേകുന്നേ...
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
കര്ക്കിടരാവിന് കൺകളിലൂറും കണ്ണീര് തോരുന്നേ
വന്നെത്തും പൊന്നത്തം പൊന്ചാന്തു ചാർത്തുന്നേ
ചെമ്പകമേടുകളില് പൊന്നമ്പിളി വരവായി.....
ചന്ദനവിരലുകളില് എന്‍ നന്തുണി ഉണരാറായ്
ചിങ്ങപ്പൂഞ്ചില്ലകളില് ചില്ലൂയലാടാന് വാ ..
നല്ലോലം പൊന്നോണം തിരുവോണമുണ്ണാന്‍ വാ...
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
(പുഞ്ചപ്പാടത്തെ.......)
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
ആടിക്കാറ്റിന്‍ കോടക്കൈയിലെ അമ്പിളി അരിവാളാല്‍
ആകാശം ചായാടും ചെമ്പാവു കൊയ്യുന്നേ
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
മാലപ്പെണ്ണിന് മാംഗല്യത്തിനു മാളോരെത്തുന്നേ...
മാണിക്യോം മുത്താരോം കാണിക്ക വെയ്ക്കുന്നേ
വെള്ളരിവെറ്റിലയും കദളിപ്പൊന്പഴവും
ചന്ദനനാക്കിലയും കുങ്കുമമലരുകളും
ചെമ്പകവും പൊന്‍പണവും കണികണ്ടു പാടാന്‍ വാ..
പൊന്നാലിന്‍ കൊമ്പത്തെ മണിയൂഞ്ഞാലാടാന് വാ....
പൂ പൊലിക്കെടി..പൂ കൊരുക്കെടി...പൂമരം കിളിയേ...
(പുഞ്ചപ്പാടത്തെ.......)