പ്രഭാതമേ......പ്രഭാതമേ.......
നീരാടും സഖികള്‍ മിഴിയില്‍ നാണം ചാര്‍ത്തവേ
നിന്നുള്ളില്‍ ഊറുവതെന്തോ ശൃംഗാരസ്വപ്നങ്ങളോ
നിന് കണ്ണില്‍ കാണുവതെന്തോ മാതളമൊട്ടുകളോ....
പ്രഭാതമേ......പ്രഭാതമേ.......
നീരാടും സഖികള്‍ മിഴിയില്‍ നാണം ചാര്‍ത്തവേ
നിന്നുള്ളില്‍ ഊറുവതെന്തോ ശൃംഗാരസ്വപ്നങ്ങളോ
നിന് കണ്ണില്‍ കാണുവതെന്തോ മാതളമൊട്ടുകളോ....
മഴവില്ലിന്നേഴഴകോ മധുമാസപ്പൂന്തെന്നലോ
വരയ്ക്കുന്നതാരോ നിന് രൂപം എനിയ്ക്കായ്....
മഴവില്ലിന്നേഴഴകോ മധുമാസപ്പൂന്തെന്നലോ
വരയ്ക്കുന്നതാരോ നിന് രൂപം എനിയ്ക്കായ്....
ചന്ദ്രികയോ താരകളോ സന്ധ്യകളോ പൂവുകളോ
കേള്ക്കുന്നതാരോ നിന് നാദം ഏകയായ്...
പ്രഭാതമേ......പ്രഭാതമേ.......
നീരാടും സഖികള്‍ മിഴിയില്‍ നാണം ചാര്‍ത്തവേ
നിന്നുള്ളില്‍ ഊറുവതെന്തോ ശൃംഗാരസ്വപ്നങ്ങളോ
നിന് കണ്ണില്‍ കാണുവതെന്തോ മാതളമൊട്ടുകളോ....
മുലക്കച്ച കെട്ടിയാലും തുളുമ്പുന്ന താരുണ്യമേ
ഉണരുന്നതെന്തോ എന്നുള്ളില്‍ നിനക്കായ്
മുലക്കച്ച കെട്ടിയാലും തുളുമ്പുന്ന താരുണ്യമേ
ഉണരുന്നതെന്തോ എന്നുള്ളില്‍ നിനക്കായ്
മലരമ്പോ പരാഗമോ മകരന്ദത്തുള്ളികളോ
ഒഴുകുന്നതെന്തോ എന്നുള്ളില്‍ നിനക്കായ്....
പ്രഭാതമേ......പ്രഭാതമേ.......
നീരാടും സഖികള്‍ മിഴിയില്‍ നാണം ചാര്‍ത്തവേ
നിന്നുള്ളില്‍ ഊറുവതെന്തോ ശൃംഗാരസ്വപ്നങ്ങളോ
നിന് കണ്ണില്‍ കാണുവതെന്തോ മാതളമൊട്ടുകളോ....
പ്രഭാതമേ......പ്രഭാതമേ.......പ്രഭാതമേ.....