Lilli pookkalaadum

ലില്ലി പൂക്കളാടും
Work
Year
Language

ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം
കണ്ണാം പൂമ്പാറ്റേ പോരൂ നീ
ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും
കരുതൂ മന്ദമൊഴുകൂ മധുമാസം വന്നല്ലോ
(ലില്ലിപ്പൂക്കളാടും..)

വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ
സുഗന്ധവും സുമോദവും ഞങ്ങൾക്കേകൂ നീ
ഓ.. സുരഭികൾ മേയും അസുലഭയാമമേ
ലഹരികളിന്നു സിരകളിലേറ്റു നീ അഴകേ
ഉടലെഴുതുടലുകൾ ഇഴുകിയൊരിടം
ഉന്മാദം പോലെ
(ലില്ലിപ്പൂക്കളാടും..)

തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ
കലിക്കുമോ തുഷാരമേ തിങ്കൾ കന്യകേ
ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ
നിറമദ മാറിലിതൾ വിരിയുന്നെന്നും നളിനം
രസനരസസുഖം പടരുമനുപദം അംഗോപാംഗങ്ങൾ
(ലില്ലിപ്പൂക്കളാടും..)

lillippūkkaḽāḍuṁ vanavallikkūḍu teḍūṁ
kaṇṇāṁ pūmbāṭre porū nī
illidaṇḍinīṇaṁ malarallisuṇḍiluṁ
karudū mandamŏḻugū madhumāsaṁ vannallo
(lillippūkkaḽāḍuṁ..)

vasandamāy vasundhare varṇṇaṅṅaḽ tarū
sugandhavuṁ sumodavuṁ ñaṅṅaḽkkegū nī
o.. surabhigaḽ meyuṁ asulabhayāmame
laharigaḽinnu siragaḽileṭru nī aḻage
uḍalĕḻuduḍalugaḽ iḻugiyŏriḍaṁ
unmādaṁ polĕ
(lillippūkkaḽāḍuṁ..)

tuḍikkumī manassilĕ saṅgalbaṅṅaḽil
kalikkumo tuṣārame tiṅgaḽ kanyage
o.. miḻiyarayannamŏḻugi varumbŏḻĕn
niṟamada māṟilidaḽ viriyunnĕnnuṁ naḽinaṁ
rasanarasasukhaṁ paḍarumanubadaṁ aṁgobāṁgaṅṅaḽ
(lillippūkkaḽāḍuṁ..)