ഓടിക്കോ ഓടിക്കോ നാട്ടുകാരേ
ഓമനക്കുട്ടന് വരുന്നേ ഞങ്ങടെ
ഓമനക്കുട്ടന് വരുന്നേ
ക്ലച്ചില്ല കബഡിക്കബഡി
ഗിയറില്ല കബഡിക്കബഡി
ഓട്ടുന്ന പയ്യനും ബ്രേക്കില്ല
ഓടിക്കോ ഓടിക്കോ നാട്ടുകാരേ
മുകളില്‍ ആകാശം താഴെ ഭൂമി
രണ്ടിനുമിടയില്‍ നമ്മുടെ ശിഷ്യന്
മാറിക്കോ യാത്രക്കാരേ
മാന്ത്രിക മോട്ടോര്‍ വരുന്നേ ഞങ്ങടെ
മാന്ത്രിക മോട്ടോര്‍ വരുന്നേ
റോഡിനു വീതിയിതു പോരാ
സൈഡുതരാന് ഇടമില്ല
കാറുകളേ ലോറികളേ
സോറീ സോറി വെരി സോറീ
അകലെയാകാശം താഴെമുട്ടും
അവിടെയെത്തുമോ നമ്മുടെ ശിഷ്യന്
ചാടിക്കോ ചാടിക്കോ വീട്ടുകാരേ
ചാഞ്ചാടും ചാമ്പ്യന്‍ വരുന്നേ നമ്മുടെ
ചാഞ്ചടും ചാമൊയന് വരുന്നേ
വീട്ടില്‍ സ്ഥലമിതു പോരാ
സൈഡുതരാന് ഇടമില്ല
ചേട്ടന്മാരേ ചേച്ചിമാരേ
സോറി സോറി വെരി സോറി