Lelam kaale

ലേലം കാലേ
Year
Language

ലേലം ലേലം ലേലം ചെറുക്കനു
ലേലം ലേലം ലേലം
കാലേവരുവിന്‍ കല്യാണക്കുറി
ലേലം ലേലം ലേലം (ലേലം)

ബിലാത്തിയില്‍ പോയ് പഠിച്ചു മാരന്‍
എമ്മാര്‍സീപ്പീക്കാരന്‍
ബി.എ ഒന്നാം ക്ലാസ്സില്‍
ജയിച്ചൊരു വീരന്‍ - മീശക്കാരന്‍
ഒരുവാക്കൊരുവാക്കൊരുവാക്ക്
കന്യകമാരേ ഇതു നോക്ക്
നീലക്കണ്ണ് നിറഞ്ഞ മൂക്ക്
നീളം കൂടിയ നാക്ക്
ലേലം ലേലം ലേലം

കുഴലാല്‍ വൈദ്യന്‍ പരിശോധിക്കും
കരളിന്‍ വേദന നീക്കും
കിനാവു കാണാന്‍ ഔഷധമേകും
കിറുക്കു സര്‍വ്വം തീര്‍ക്കും (കുഴലാല്‍)
ഒരുവാക്കൊരുവാക്കൊരുവാക്ക്
അച്ഛനമ്മമാര്‍ക്കിതു ലാക്ക്
കയ്യില്‍ പണമുള്ളച്ഛന്മാര്‍ക്ക്
കാലം ഇന്നനുകൂലം (ലേലം)

lelaṁ lelaṁ lelaṁ sĕṟukkanu
lelaṁ lelaṁ lelaṁ
kālevaruvin kalyāṇakkuṟi
lelaṁ lelaṁ lelaṁ (lelaṁ)

bilāttiyil poy paṭhiccu māran
ĕmmārsīppīkkāran
bi.ĕ ŏnnāṁ klāssil
jayiccŏru vīran - mīśakkāran
ŏruvākkŏruvākkŏruvākk
kanyagamāre idu nokk
nīlakkaṇṇ niṟañña mūkk
nīḽaṁ kūḍiya nākk
lelaṁ lelaṁ lelaṁ

kuḻalāl vaidyan pariśodhikkuṁ
karaḽin vedana nīkkuṁ
kināvu kāṇān auṣadhameguṁ
kiṟukku sarvvaṁ tīrkkuṁ (kuḻalāl)
ŏruvākkŏruvākkŏruvākk
acchanammamārkkidu lākk
kayyil paṇamuḽḽacchanmārkk
kālaṁ innanugūlaṁ (lelaṁ)