Leelaadilagamaninyanyau

ലീലാതിലകമണിഞ്ഞു
Work
Year
Language

ലീലാതിലകം അണിഞ്ഞു വരുന്നൊരു
ലാവണ്യവതീ പ്രേമവതീ നിന്‍
നീലാന്ജന മിഴിമുനകള്‍
എന്‍ മനോരാജ്യം പിടിച്ചടക്കി
എന്നെ കീഴടക്കി

തുടിച്ചുയര്‍ന്നും കിതച്ചമര്‍ന്നും
നെടുവീര്‍പ്പിടും നിന്‍ നെഞ്ചിനും
പുതിയൊരു വെണ്‍ചന്ദനത്തിന്‍ സൌരഭ്യം
അതിന്റെ ചിറകിനു കീഴിലെന്റെ
ആവേശങ്ങളെ
നീയുറക്കൂ നീയുറക്കൂ

നഖം കടിച്ചും വിരല്‍ പിണച്ചും
മുഖം കുനിക്കും നിന്‍ ലജ്ജയ്ക്ക്
പുതിയൊരു
മൂകാഭിലാഷത്തിന്‍ സൌന്ദര്യം
അതിന്റെ കവില്‍ത്തടമാകെയെന്റെ
അനുരാഗംകൊണ്ട്
തുടുപ്പിക്കൂ തുടുപ്പിക്കൂ

līlādilagaṁ aṇiññu varunnŏru
lāvaṇyavadī premavadī nin
nīlānjana miḻimunagaḽ
ĕn manorājyaṁ piḍiccaḍakki
ĕnnĕ kīḻaḍakki

tuḍiccuyarnnuṁ kidaccamarnnuṁ
nĕḍuvīrppiḍuṁ nin nĕñjinuṁ
pudiyŏru vĕṇsandanattin saൌrabhyaṁ
adinṟĕ siṟaginu kīḻilĕnṟĕ
āveśaṅṅaḽĕ
nīyuṟakkū nīyuṟakkū

nakhaṁ kaḍiccuṁ viral piṇaccuṁ
mukhaṁ kunikkuṁ nin lajjaykk
pudiyŏru
mūgābhilāṣattin saൌndaryaṁ
adinṟĕ kavilttaḍamāgĕyĕnṟĕ
anurāgaṁkŏṇḍ
tuḍuppikkū tuḍuppikkū