Leelaa tilagamaninyanyau

ലീലാ തിലകമണിഞ്ഞു
Year
Language

ആ..ആ...ആ..ആ....
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ....
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ നിന്റെ
നാലമ്പലത്തിൻ നടയിൽ ഇന്നും കാലം കളമെഴുതി
വർണ്ണവസന്തകാലം കളമെഴുതി
ലീലാതിലകമണിഞ്ഞു വരും ലലനാമണി കൈരളീ...
ഹരിഃശ്രീ ഗണപതയെ നമഃ....

കന്നുപൂട്ടും കർഷകതരുണനെ കന്നായ്‌ കാണും കാടത്തമേ....
ഏഴയാം തൊഴിലാളി വർഗ്ഗത്തിനെന്നും ഏഴരശ്ശനി നൽകും ജന്മിത്തമേ ..
ഭാരതമക്കൾതന്നാത്മാവു പേറുന്ന ഭാരമിറക്കാൻ അത്താണിയെവിടെ....
ഭാരമിറക്കാൻ അത്താണിയെവിടെ....
ആ...ആ...ആ...ആ.....

സന്ധ്യപൂക്കും പ്രപഞ്ചക്കാവിലെ സത്യമാകും ചൈതന്യമേ...
ആശ്രയമഗതികൾക്കന്യൂനം നൽകുന്ന അക്ഷയജ്യോതിസ്സാമെൻ ദൈവമേ...
നീറും മനസ്സുമായ്‌ നിൽക്കുന്ന മർത്ത്യനു നീയല്ലാതോരാനന്ദമെവിടെ....
നീയല്ലാതോരാനന്ദമെവിടെ....
ഓം അഗ്നിശ്ചമാമന്യുശ്ച മന്യുമതയശ്ചമന്യു കൃതേഭ്യഃ
പാതേഭ്യോരശ്ചന്താം യാഹ്ന പാപമകാരിഷം

ā..ā...ā..ā....
līlādilagamaṇiññu varuṁ lalanāmaṇi kairaḽī....
līlādilagamaṇiññu varuṁ lalanāmaṇi kairaḽī ninṟĕ
nālambalattin naḍayil innuṁ kālaṁ kaḽamĕḻudi
varṇṇavasandagālaṁ kaḽamĕḻudi
līlādilagamaṇiññu varuṁ lalanāmaṇi kairaḽī...
hariḥśrī gaṇabadayĕ namaḥ....

kannubūṭṭuṁ karṣagadaruṇanĕ kannāy‌ kāṇuṁ kāḍattame....
eḻayāṁ tŏḻilāḽi varggattinĕnnuṁ eḻaraśśani nalguṁ janmittame ..
bhāradamakkaḽtannātmāvu peṟunna bhāramiṟakkān attāṇiyĕviḍĕ....
bhāramiṟakkān attāṇiyĕviḍĕ....
ā...ā...ā...ā.....

sandhyabūkkuṁ prabañjakkāvilĕ satyamāguṁ saidanyame...
āśrayamagadigaḽkkanyūnaṁ nalgunna akṣayajyodissāmĕn daivame...
nīṟuṁ manassumāy‌ nilkkunna marttyanu nīyallādorānandamĕviḍĕ....
nīyallādorānandamĕviḍĕ....
oṁ agniścamāmanyuśca manyumadayaścamanyu kṛtebhyaḥ
pādebhyoraścandāṁ yāhna pābamagāriṣaṁ